ഞാന്‍ അസൂയക്കാരിയല്ല: അസിന്‍

ഒപ്പം അഭിനയിക്കുന്ന ജാക്വിലിനുമായി ശീതസമരം ഉണ്ടോയെന്ന ചോദ്യത്തിന് അതൊരു വെറും തമാശയാണെന്നാണ് അസിന്‍ മറുപടി നല്‍കിയത്. ഒപ്പം അഭിനയിക്കുന്ന നടിമാരോടെല്ലാം എനിയ്ക്ക് നല്ലബന്ധമാണുള്ളത്. എന്റെ റോള്‍ ഇഷ്ടപ്പെട്ടാണ് ഞാന്‍ ഏറ്റെടുക്കുന്നത് പിന്നെ മറ്റുള്ളവരുടെ കാര്യത്തില്‍ ഞാന്‍ എന്തിന് അസൂയപ്പെടുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്യണം-അസിന്‍ ചോദിക്കുന്നു.
തെന്നിന്ത്യയില്‍ ഇത്തരത്തില്‍ ഒന്നില്‍ക്കൂടുതല്‍ നായികമാരുള്ള ചിത്രത്തില്‍ അഭിനയിച്ചിട്ടില്ലല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍. തമിഴില്‍ നിന്നും തനിയ്ക്കത്തരത്തിലുള്ള ഓഫറുകള്‍ വന്നിരുന്നില്ലെന്നും എന്നാല്‍ ബോളിവുഡില്‍ സ്ഥിതി വ്യത്യസ്തമാണെന്നും അസിന്‍ പറയുന്നു.
ഒന്നില്‍ക്കൂടുതല്‍ നായികമാരുള്ളത് ഹിന്ദിയില്‍ ഒരു പതിവാണ്. എന്നാല്‍ തെന്നിന്ത്യയില്‍ ഇത് കൂടുതലായി സംഭവിക്കുന്നില്ല. ബോളിവുഡില്‍ ഇത്തരം അവസരത്തില്‍ നടിമാര്‍ നന്നായി സഹകരിക്കാറുണ്ട്- അസിന്‍ പറയുന്നു.
ആദ്യ പേജില്‍
രജനിച്ചിത്രം എന്നെത്തേടിവരും: അസിന്‍


Click it and Unblock the Notifications











