»   » രജനിയെ പോലെ വിജയിയും താരദൈവമാകുന്നു?

രജനിയെ പോലെ വിജയിയും താരദൈവമാകുന്നു?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/01-is-vijay-follows-rajani-2-aid0167.html">Next »</a></li></ul>
Vijay
സിനിമാ താരങ്ങള്‍ക്ക് ദൈവപരിവേഷം കല്‍പ്പിച്ചു നല്‍കുന്ന തമിഴ്‌നാട്ടില്‍ അവര്‍ക്കു വേണ്ടി അമ്പലങ്ങള്‍ സ്ഥാപിയ്ക്കുന്നതും രക്ഷക പരിവേഷം കല്‍പ്പിച്ചു നല്‍കുന്നതും അപൂര്‍വ്വമല്ല. അഴിമതി തുടച്ചു നീക്കി സമൂഹത്തെ പരിരക്ഷിയ്ക്കുന്ന അമാനുഷികനായ ഹീറോകള്‍ ഇടക്കാലത്ത് മലയാള സിനിമയിലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ തീയേറ്ററുകളില്‍ ഇത്തരം കഥാപാത്രങ്ങള്‍ മാത്രമേയുള്ളൂ എന്ന അവസ്ഥ വന്നപ്പോള്‍ പ്രേക്ഷകര്‍ മടുത്തു. ഇനിയും അമാനുഷിക കഥാപാത്രങ്ങളെ സഹിയ്ക്കാനുള്ള കഴിവ് മലയാളി പ്രേക്ഷകര്‍ക്ക് ഇല്ലെന്നു കണ്ടപ്പോള്‍ കളം മാറ്റിച്ചവിട്ടാന്‍ സംവിധായകരും നിര്‍മ്മാതാക്കളും തയ്യാറായി.

എന്നാല്‍ തമിഴ്‌നാട്ടില്‍ ഇപ്പോഴും ഇത്തരം അമാനുഷിക കഥാപാത്രങ്ങള്‍ ജനഹൃദയം കീഴടക്കുന്നു. സമൂഹത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി ഗുണ്ടയായി മാറുന്ന നായകനെ ജനം അംഗീകരിക്കുന്നു. ഗുണ്ടയാവുമ്പോഴും നായകനില്‍ ചില ജനം ഇഷ്ടപ്പെടുന്ന ചില ഗുണഗണങ്ങള്‍ ഉണ്ടാവുമെന്ന് മാത്രം. തട്ടുപൊളിപ്പന്‍ ഡയലോഗും സ്റ്റണ്ടും ഇടചേര്‍ന്ന ഇത്തരം ചിത്രങ്ങളിലൂടെ നായകന് ജനങ്ങള്‍ക്കിടയില്‍ ഒരു ഹീറോ പരിവേഷം ലഭിയ്ക്കുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനെത്തുന്ന നായകന്‍ യഥാര്‍ഥ ജീവിതത്തിലും ഹീറോയാണെന്ന് അവര്‍ കരുതുന്നു.

ആദ്യകാലത്ത് എംജിആര്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങള്‍ ഇത്തരം ഏകനായക സങ്കല്‍പ്പത്തെ പിന്തുടരുന്നവയായിരുന്നു. പിന്നീട് രജനീകാന്തും ഇത്തരം അമാനുഷിക കഥാപാത്രങ്ങളെ തോളിലേറ്റി ജനഹൃദയത്തില്‍ ഇടം നേടി. ഇപ്പോള്‍ വിജയിയും ഇത്തരം കഥാപാത്രങ്ങളുടെ പിറകേ പോവുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എംആര്‍ രാജേഷിന്റെ 'ഇളയദളപതിയുടെ തിരുവിളയാടല്‍'എന്ന ലേഖനത്തില്‍ അനാഥനും പുറമ്പോക്കില്‍ കിടക്കുന്നവനുമായ രജനി കഥാപാത്രങ്ങളുടെ നിഴല്‍ വിജയ് യുടെ ആദ്യകാല സിനിമകളിലും കടന്നുവന്നിട്ടുണ്ടെന്ന് നിരീക്ഷിയ്ക്കുന്നു.

അടുത്ത പേജില്‍
വിജയ് രാഷ്ട്രീയം ലക്ഷ്യമിടുന്നു?

<ul id="pagination-digg"><li class="next"><a href="/starpage/01-is-vijay-follows-rajani-2-aid0167.html">Next »</a></li></ul>

English summary
Vijay is creating an image of good leader through his films. It seems he is following the footsteps of Rajaneekanth.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X