വിജയ് രാഷ്ട്രീയം ലക്ഷ്യമിടുന്നു?

By Nisha Bose

Next »

« Previous

vijay
തമിഴ്‌നാട്ടില്‍ രാഷ്ട്രീയവും സിനിമയും രണ്ടല്ല. അവിടെ സിനിമയില്‍ തിളങ്ങുന്നവര്‍ക്ക് രാഷ്ട്രീയത്തിലേയക്കുള്ള പ്രവേശനം ദുഷ്‌കരമാവില്ല. സിനിമയില്‍ ക്രൂരനായ വില്ലന്‍ വേഷം ചെയ്ത നടനെ അയാള്‍ യഥാര്‍ഥ ജീവിതത്തില്‍ എത്ര ശുദ്ധനായാലും വെറുപ്പോടെ നോക്കുന്ന ഒരു പറ്റം പ്രേക്ഷകര്‍ കേരളത്തിലുമുണ്ട്.

എന്നാല്‍ എന്തുകൊണ്ടോ ചിലര്‍ക്കെങ്കിലും സ്‌ക്രീനിലെ വില്ലന്‍ ജീവിതത്തിലും വില്ലനാകണമെന്നില്ല എന്നൊരു തിരിച്ചറിവുണ്ട്. ചിലപ്പോള്‍ വെള്ളിത്തിരയിലെ ആദര്‍ശധീരന്‍മാര്‍ ദിനപത്രങ്ങളിലെ വാര്‍ത്തകളിലൂടെ വില്ലന്‍ പരിവേഷം നേടിയെടുക്കുന്നതിനാലുമാവാം.

പക്ഷേ തമിഴ് രാഷ്ട്രീയത്തിലേയ്ക്കു കടക്കാനുള്ള കുറുക്കു വഴി സിനിമ തന്നെയാണ്. തമിഴ് മക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സാധാരണക്കാരനായ നായകകഥാപാത്രത്തെ അവിടുത്തെ ജനത നെഞ്ചോടു ചേര്‍ത്ത് വയ്ക്കുന്നു. ഫാന്‍സ് അസോസിയേഷനുകള്‍ വഴി താരങ്ങള്‍ നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ക്ക് പൊതുജനത്തിന്റെ മുന്നില്‍ കൂടുതല്‍ സ്വീകാര്യത നല്‍കുന്നു.

തൊണ്ണൂറുകളില്‍ ഇറങ്ങിയ മിക്ക വിജയ് കഥാപാത്രങ്ങളുടെ പേരും വിജയ് എന്നു തന്നെയായിരുന്നു. ഇത് ജനഹൃദയങ്ങളില്‍ സ്‌ക്രീനിലെ താരവും ജീവിതത്തിലെ താരവും ഒന്നാണെന്ന ധാരണ അരക്കിട്ടുറപ്പിക്കാന്‍ സഹായകമായി. ഒരു ടൈപ്പ് കഥാപാത്രങ്ങളില്‍ വിജയ് ഒതുങ്ങി നില്‍ക്കുന്നത് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണെന്ന് ചിന്തിയ്ക്കാന്‍ ഇത്തരത്തില്‍ ഒട്ടേറെ കാരണങ്ങളുണ്ട്.

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X