എന്തുകൊണ്ട് വിജയ് വ്യത്യസ്തത തേടുന്നില്ല?

മറ്റൊരു പ്രത്യേകത വിജയ് ചിത്രങ്ങളിലെ കഥാപാത്രങ്ങളിലധികവും ഗ്ര്ാമത്തില്‍ നിന്നുള്ള സാധാരണക്കാരനായിരിക്കുമെന്നതാണ്. കോളേജ് വിദ്യാര്‍ഥി, ചായക്കടക്കാരന്‍, കബഡികളിക്കാരന്‍ എന്നിങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യുമ്പോള്‍ വിജയ് സാധാരണക്കാരുടെ മനസ്സിലെ ദൈവമാകുന്നു. ഈ വിജയ് കഥാപാത്രങ്ങളെല്ലാം തന്നെ സ്വന്തം സുഖം വേണ്ടെന്ന് വച്ച് പൊതുസമൂഹത്തിന് വേണ്ടി പോരാടുന്നവരാണ്. ഇതും തങ്ങളുടെ അവകാശങ്ങള്‍ നേടിത്തരാന്‍ ഈ നായകനു കഴിയും എന്ന പ്രതീക്ഷ സാധാരണക്കാരുടെ മനസ്സില്‍ ഉടലെടുക്കാന്‍ കാരണമാവുന്നു.
എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ജനങ്ങളെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ താരത്തിന് കഴിയുന്നില്ല. കാരണം ഫാന്‍സ് ക്ലബുകള്‍ വഴി നല്‍കുന്ന സഹായം കൊണ്ട് ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടില്ല. അടുത്ത കാലത്ത് കോണ്‍ഗ്രസിലെ യുവനേതാവുമായി നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല. ഇതെല്ലാം വിജയ്ക്ക് ഒരു നല്ല നേതാവാകാന്‍ കഴിഞ്ഞിട്ടില്ല എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്.
ആദ്യ പേജില്‍
രജനിയെ പോലെ വിജയിയും താരദൈവമാകുന്നു?


Click it and Unblock the Notifications