»   » നവ്യയ്ക്കു കൈവന്ന ഭാഗ്യം

നവ്യയ്ക്കു കൈവന്ന ഭാഗ്യം

Posted By:
Subscribe to Filmibeat Malayalam

സിനിമാരംഗത്തേയ്ക്ക് ചുവടു വയ്ക്കുന്ന നടിമാരില്‍ മിക്കവരും വിവാഹത്തോടെ തങ്ങള്‍ ഈ രംഗം വിടേണ്ടി വരുമെന്ന് ചിന്തിക്കുന്നവരാണ്. പ്രതിഭയുള്ള ഒട്ടേറെ നടിമാര്‍ വിവാഹത്തോടെ സിനിമാരംഗത്തു നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്.

മഞ്ജുവാര്യര്‍, സംയുക്ത വര്‍മ്മ തുടങ്ങിയവരെല്ലാം വിവാഹത്തോടെ സിനിമയോട് ഗുഡ് ബൈ പറഞ്ഞവരാണ്. ഇനി തിരിച്ചു വരുന്ന നടിമാരെ കാത്തിരിക്കുന്നത് അമ്മ വേഷം തന്നെയാവും.

എന്നാല്‍ നടി നവ്യ നായര്‍ ഇവരില്‍ നിന്ന് വ്യത്യസ്തയാവുകയാണ്. വിവാഹത്തിന് മുന്‍പ് സദ്ഗമയ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു നടി. കല്യാണത്തിന് മുന്‍പ് ചിത്രം പൂര്‍ത്തിയാക്കാനാവുമെന്ന പ്രതീക്ഷ നടിയ്ക്കുണ്ടായിരുന്നു. എന്നാല്‍ കുറച്ചു സീനുകള്‍ മാത്രം ബാക്കിയായി.

കല്യാണ ശേഷം ഭര്‍ത്താവിനൊപ്പം വന്നാണ് നവ്യ ഈ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതിനിടയില്‍ നവ്യയ്ക്ക് കുഞ്ഞു പിറന്നു. സദ്ഗമയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള അവാര്‍ഡും ലഭിച്ചു. കുഞ്ഞിനേയും എടുത്ത് അവാര്‍ഡ് ഏറ്റുവാങ്ങാനുള്ള ഭാഗ്യവും നടിയ്ക്കുണ്ടായി. വീണ്ടും സിനിമാരംഗത്ത് സജീവമാകാനാണത്രേ നടിയുടെ തീരുമാനം.

അതിനിടെ ഒരു ഡാന്‍സ് പ്രോഗ്രാമില്‍ ജഡ്ജ് ആയും തിളങ്ങുന്നു. ഇതെല്ലാം തനിയ്ക്ക് കൈവന്നത് കലയെ സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവിനെ ലഭിച്ചതു കൊണ്ടാണെന്ന് നടി വ്യക്തമാക്കുന്നു.

എന്തായാലും മലയാള സിനിമയിലെ പതിവു വിവാഹിതകളുടെ പാതയില്‍ നിന്ന് മാറി നടക്കാന്‍ ധൈര്യം കാണിച്ച നവ്യയെ തേടി ഇനിയും നല്ല കഥാപാത്രങ്ങളെത്തുമെന്ന് പ്രതീക്ഷിക്കാം.

English summary
Actress Navya Nair is ready to handle good roles in Malayalam Cinema.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam