»   » പാര്‍വ്വതി ക്യാമറയുടെ പിന്നിലേയ്ക്ക്

പാര്‍വ്വതി ക്യാമറയുടെ പിന്നിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Parvathy Menon
റോഷന്‍ ആന്‍ഡ്രൂസ് പരിചയപ്പെടുത്തിയ പാര്‍വ്വതിയെ പ്രേക്ഷകര്‍ മറന്നുതുടങ്ങിയോ. ഉണ്ടാവാന്‍ വഴിയില്ല.പ്രഥമ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ അഭിനേത്രിയാണ് പാര്‍വ്വതി.

എന്നിരുന്നാലും നോട്ട് ബുക്കിലൂടെ വന്നവരില്‍ റോമ മാത്രമേ മുഖ്യധാരയുടെ തിരക്കുകളിലേക്ക് വളര്‍ന്നുള്ളു എന്നതാണ് സത്യം. പാര്‍വ്വതിയുടെ ഇന്റലക്ച്വല്‍ ഫെയ്‌സിന് ഒരുപാട് പ്രത്യേകതകളുണ്ട്.

എന്നാല്‍ മലയാളസിനിമയുടെ പരമ്പരാഗത ഭാവപരിസരങ്ങളിലൊന്നും വൈവിധ്യങ്ങള്‍ക്ക് അധികം സ്ഥാനമില്ല.ഔട്ട് ഓഫ്
സിലബസ്, ഫ്‌ളാഷ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങളിലൊക്കെ പാര്‍വ്വതി നിറഞ്ഞുനിന്നെങ്കിലും ഫ്‌ളാഷില്‍ സൂപ്പര്‍ സ്‌റാര്‍ മോഹന്‍ലാലിന്റെ നായികയായിട്ടും തിരക്കുള്ള താരമായ് മാറാന്‍ കഴിഞ്ഞില്ല.

ഈ സിനിമകളൊന്നും തന്നെ തിയറ്റര്‍ വിജയം നേടിയില്ല. പൂ എന്ന തമിഴ് ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുകയും  അംഗീകരിക്കപ്പെടുകയും ചെയ്തു. തമിഴിലും പക്ഷേ പാര്‍വതി ക്ലച്ചു പിടിച്ചില്ല. മലയാളം,തമിഴ്, കന്നഡ ഭാഷകളിലായ് പത്തു ചിത്രം പൂര്‍ത്തിയാക്കിയ പാര്‍വ്വതിയെ ഇപ്പോള്‍ രംഗത്തു കാണുന്നില്ല.

കന്നഡ ചിത്രത്തിനുശേഷമാണ് ഈ ഉള്‍വലിയല്‍ ഉണ്ടായിരിക്കുന്നത്. ഇതിനുപക്ഷേ പാര്‍വ്വതിയ്ക്കു പറയാന്‍ മറ്റൊരു ന്യായമുണ്ട്. അഭിനയത്തിനപ്പുറം സിനിമയുടെ മറ്റു മേഖലയിലേക്കാണ് പാര്‍വ്വതിയുടെ നോട്ടം .തിരക്കഥ, സംവിധാനം തുടങ്ങിയ രംഗംങ്ങളില്‍ ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണത്രേ താരം.

സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാനുള്ള ശ്രമത്തിനിടയിലും തന്നെ തേടി മൂന്നുഭാഷകളില്‍ നിന്നും കഥാപാത്രങ്ങള്‍ വരുന്നുണ്ട്. പക്ഷേ അഭിനയത്തോടുള്ള മോഹത്തെ വളര്‍ത്തുന്നവിധം ഒരു പ്രലോഭനവും അത്തരം കഥാപാത്രങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നില്ല എന്നതാണ് കാര്യം.

എന്തായാലും സിനിമയോട് വിട പറയാന്‍ തല്‍ക്കാലം പാര്‍വ്വതി ഒരുക്കമല്ല. ശക്തമായ ഒരു കഥാപാത്രം തന്നെതേടിവരുന്ന പക്ഷം വീണ്ടും ക്യാമറയ്ക്കു മുമ്പിലെത്തും ഇല്ലെങ്കില്‍ അധികം താമസമില്ലാതെ ക്യാമറയ്ക്കു പിന്നിലെത്തും ഇതാണ് പാര്‍വ്വതിയുടെ ഉറച്ച തീരുമാനം.

English summary
Notebook fame Parvathy decided to learn Cinema. Actress want to direct movie. But she will continue acting if she gets good roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam