ഒരുകോടി കിട്ടിയാലും ബിക്കിനിയിടില്ല രമ്യ

ചങ്കൂറ്റം കാട്ടിയെന്നുതന്നെ രമ്യ പറയും. ഇഴുകിചേര്‍ന്നഭിനയിച്ചതിന് രമ്യയുടേതായ ന്യായങ്ങളുമുണ്ട്. ഈ കഥാപാത്രം ചിത്രത്തിന്റെ പ്രധാനഘടകമാണുതാനും.
ട്രാഫിക്കിലും ഇതുപോലുള്ള ടേണിംഗ് പോയിന്റ് വേഷമാണ് രമ്യ ചെയ്തിരുന്നത്. നായികമാര്‍ പൊതുവേ ഏറ്റെടുക്കാന്‍ മടിയ്ക്കുന്ന ഒരു നെഗറ്റീവ് ഇഫക്ട് ക്രിയേറ്റ് ചെയ്യുന്ന കഥാപാത്രം. ഒട്ടുമിക്ക താരങ്ങളും കഥാപാത്രത്തിന്റെ സ്വഭാവത്തെ താരത്തിന്റെ ഇമേജുമായ് കൂട്ടിവായിക്കുമ്പോള്‍ ശ്വേതാമേനോനെ പോലുള്ളവര്‍ ഇമേജിനപ്പുറം കഥാപാത്രങ്ങളെ സ്വീകരിക്കുന്നതിനോട് രമ്യയും യോജിക്കുന്നു.
എന്നുവെച്ച് ഒരു കോടി രൂപ തന്നാലും ബിക്കിനിയിടാനോ സെന്‍സില്ലാത്ത ചുംബനരംഗത്തിലഭിനയിക്കാനോ തന്നെകിട്ടില്ലെന്ന് രമ്യ ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. ഏതായാലും രമ്യ തിരക്കിലാണ്. തെലുങ്കില്‍ രണ്ടു ചിത്രങ്ങള്‍, മേഘരൂപനില്‍ ഗസ്‌റ്റോള്‍, ഈ ചിത്രത്തില്‍ രമ്യ പാടുകയും ചെയ്തിരിക്കുന്നു.
ഒരു നടി എന്ന നിലയില്‍ സ്വയം എങ്ങിനെ മെയിന്റെയിന്‍ ചെയ്യണമെന്ന് രമ്യ മനസ്സിലാക്കി കഴിഞ്ഞു. പതിവായ് ജിമ്മില്‍ പോവുക ,പേഴ്‌സണല്‍ ട്രെയിനറെ വെച്ച് അപ്പ്റ്റുഡേറ്റായി കാര്യങ്ങള്‍ കണിശമാക്കുക. കൃത്യസമയത്ത് മിതമായ ഭക്ഷണം പ്രത്യേകിച്ച് പ്രോട്ടീന്‍ അടങ്ങിയത് കഴിയ്ക്കുക. ഇതൊക്കെ പ്രാവര്‍ത്തികമാക്കിയാല്‍ ശരീരത്തിന് ഭംഗിയുണ്ടാകും. നല്ല ആത്മവിശ്വാസവും കൈവരും. ഇതൊക്കെ രമ്യയുടെ അനുഭവസാക്ഷ്യമാണ്.
മുന്‍പേജില്‍
രമ്യ തീര്‍ത്തും പ്രൊഫഷണല്‍ ആണ്


Click it and Unblock the Notifications











