»   » കോബ്ര ആഗ്രഹിച്ച് ഏറ്റെടുത്ത സാഹസമെന്ന് ലാല്‍

കോബ്ര ആഗ്രഹിച്ച് ഏറ്റെടുത്ത സാഹസമെന്ന് ലാല്‍

Posted By:
Subscribe to Filmibeat Malayalam
Lal
നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം വിജയം കൈവരിച്ച ലാലിന്റെ വലിയൊരു ആഗ്രഹം സഫലീകരിക്കയാണ് കോബ്ര എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ.

സിനിമ സംവിധാനം ചെയ്തു തുടങ്ങിയ കാലത്തെ മനസ്സില്‍ കൊണ്ടു നടക്കുന്നതാണ് സൂപ്പര്‍സ്‌റാര്‍ മമ്മൂട്ടി തിളങ്ങി
നില്ക്കുമ്പോള്‍ മമ്മൂട്ടിയെ വെച്ച് പടം സംവിധാനം ചെയ്യണമെന്നത്.

കോബ്രയില്‍ മമ്മൂട്ടിയുടെ കോബ്രദറിന്റെ വേഷത്തില്‍ കേന്ദ്രകഥാപാത്രമായും തിരക്കഥാകൃത്ത് സംവിധായകന്‍ എന്നീ ചുമതലകളാലും ലാല്‍ ഏറെ സമ്മര്‍ദ്ദത്തിലാണ്. എന്നിരുന്നാലും ഏറെ ആസ്വദിച്ചുകൊണ്ടുതന്നെയാണ് ഈ മമ്മൂട്ടി ചിത്രത്തിലെ ലാല്‍ ഇടപെടലുകള്‍.

നിര്‍മ്മാണം കൂടി ഏറ്റെടുത്താല്‍ സമ്മര്‍ദ്ദത്തിന്റെ തോത് മേലോട്ടുകുതിക്കും അതുകൊണ്ടുതന്നെയാണ് എമ്പറര്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മാണ ചുമതല ആന്റോ ജോസഫിന്റെ കൈകളില്‍ ഭദ്രമായിരിക്കുന്നത്.

മലയാളത്തില്‍ ലാലിനെ പോലെ ലൈവായി ആരും ഇല്ലെന്ന് പറയാം.നിര്‍മ്മാണവും എഴുത്തും നടനവും സംവിധാനവും
ഇടതടവില്ലാതെ കൊണ്ടുപോവുക ഒപ്പം അന്യഭാഷകളിലും അഭിനയവും, ഇത്രയും ഊര്‍ജ്ജസ്വലമായ് കാര്യങ്ങള്‍ നീക്കുക
സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെട്ടുപോകാനിടയുള്ള സിനിമപോലുള്ള മാധ്യമത്തില്‍ ഏറെ ശ്രമകരമാണ്.

മലയാളത്തിലെ ഏറ്റവും മികച്ച ക്രൂ ആണ് ലാലിനൊപ്പം കോബ്രയില്‍ സജീവമായ് ഇടപെട്ടുകൊണ്ടിരിക്കുന്നത്. സംഘര്‍ഷഭരിതമായ ജീവിത യാത്രയില്‍ ഹാസ്യത്തിന്റെ മേല്‍ കയ്യോടെ ജീവിക്കുന്ന അനാഥരായ ഇരട്ട സഹോദരന്‍മാരുടെ കഥയാണ് കോബ്ര പറയുന്നത്.

ഇവരുടെ നായികമാരായ് എത്തുന്നത് ഇരട്ടസഹോദരികളായ ഷേര്‍ളിയും ആനിയും, പത്മപ്രിയയും കനിഹയുമാണ്.
മമ്മൂട്ടിയോടൊപ്പം പത്മപ്രിയ അഭിനയിക്കുന്ന ഏഴാമതു ചിത്രമാണിത്. കനിഹ ലാലിന്റെ നായികയായ് ആദ്യമായും.മൈഥിലിയും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.

ഇവരെ കൂടാതെ ലാലു അലക്‌സ്, ജഗതി, സലീം കുമാര്‍, മണിയന്‍പിള്ള രാജു, ബാബുആന്റണി, കുഞ്ചന്‍ എന്നിവരും അണിനിരക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അലക്‌സ് പോള്‍ ഈണം നല്കുന്നു. ഛായാഗ്രഹണം വേണു, കലപ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം സമീറസനീഷ്, ചമയംരഞ്ജിത് അമ്പാടി, എഡിറ്റിംഗ് വി.സാജന്‍. ചാലക്കുടിയിലും പരിസരങ്ങളിലുമായ് കോബ്ര പുരോഗമിക്കുന്നു.

English summary
Mollywood directorturned-actor Lal is being offered a role in Mani Ratnam's next. But Lal, who is busy with his directorial venture Cobra, is doubtful about his availability. "Yes, the news is true. They had called me to ask about my availability during November-December. Since I the shoot of Cobra was going on, I was doubtful," says the actor. However, it seems Lady Luck is on his side now.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X