അഭിനയകലയുടെ മൂന്നുപതിറ്റാണ്ട്

By Ravi Nath

Next »

« Previous

Jagathy Sreekumar
ജഗതിശ്രീകുമാര്‍ മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിതീര്‍ന്നിട്ട് മൂന്നു പതിറ്റാണ്ട് പിന്നിട്ടു. നാടകാചാര്യന്‍ ജഗതി എന്‍.കെ ആചാരിയുടെ മകന് ചില നഗ്ന സത്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാന്‍ സാധിക്കാറില്ല എന്നത് ഒരു വസ്തുതയാണ്. സൂപ്പര്‍ സ്‌റാറുകളുടെ ആധിപത്യസ്വഭാവത്തിനെതിരെ അഭിപ്രായപ്രകടനം നടത്തിയതിന് അമ്മ മാപ്പെഴുതി വാങ്ങിയത് ആരും മറന്നിട്ടുണ്ടാകാനിടയില്ല.

എന്നിട്ടും ജഗതിയെ നിശബ്ദനാക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല...കിട്ടുന്ന അവസരങ്ങളിലെല്ലാം സിനിമാരംഗത്തെ മൂല്ല്യങ്ങളുടെ അധഃപതനത്തെ കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും ജഗതി അഭിപ്രായം പറഞ്ഞിട്ടുണ്ട്.

നായികമാരെ, സഹനടന്‍മാരെ, തിരക്കഥകൃത്തിനെ, എന്നുവേണ്ട സാങ്കേതികരംഗത്തുവരെ വേണ്ടിയും വേണ്ടാതെയും കയറി ഇടപെടുന്ന സൂപ്പര്‍ താരങ്ങളും അതിനനുസരിച്ച് നിവരുകയും വളയുകയും ചെയ്യുന്ന ഏറെ സംവിധായകരും നിര്‍മ്മാതാക്കളുമുള്ള മലയാളസിനിമയില്‍ ഇത്തിരി സാമാന്യബുദ്ധിയുള്ള ആരും കേറി അഭിപ്രായം പറഞ്ഞുപോകും. അതുതന്നെയാണ് ജഗതി ചെയ്യുന്നതും.

സൂപ്പര്‍താരങ്ങളെ വേണ്ടിയും വേണ്ടാതെയും പൊക്കിപറഞ്ഞ് അവസരങ്ങള്‍ നേടിയെടുക്കുന്ന ഒരുപാടുപേരുണ്ടാകും. എന്നാല്‍ എന്നാല്‍ സ്വന്തമായി സിംഹാസനം പണിതിടാതെ തന്നെ സൂപ്പര്‍താരമായ നടനാണ് ജഗതി. അതുകൊണ്ടുതന്നെ അദ്ദേഹമൊരു സ്തുതിപാഠകന്റെ വേഷം കെട്ടാറുമില്ല.

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X