നയന്‍സിന്റെ ഒഴിവിലേക്ക് ഹണി?

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/starpage/02-nothing-wrong-donning-glamour-roles-honey-rose-1-aid0166.html">« Previous</a>

Honey Rose
മല്ലിക്കെട്ടിലെ ഗ്ലാമര്‍ റോള്‍ ഹിറ്റായി കിട്ടിയാല്‍ ഹണി രക്ഷപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഓഫറുകള്‍ താനേവരും തെലുങ്കില്‍ കൂടി കാര്യമായി ഒന്നു ഷൈന്‍ ചെയ്താല്‍ ഹണിറോസിന് നയന്‍സിന്റെ ഒഴിവ് നികത്താന്‍ അധികംകാത്തിരിക്കേണ്ടി വരില്ല.

നയന്‍സിന്റെ ദുബായ് സീനുവൊക്കെ ഒന്നുരണ്ടു തവണ കണ്ട് ഹണിറോസിന് ഉചിതമായ തീരുമാനമെടുക്കാം. മലയാളത്തില്‍ ഒട്ടുമിക്ക സിനിമകളില്‍ അഭിനയത്തിനാണ് പ്രാധാന്യം. സെക്കന്ററി ഓപ്ഷനാണ് ഗ്‌ളാമര്‍.

അതേസമയം തമിഴിലും തെലുങ്കിലും മുഖ്യ ധാരയില്‍ ഗ്ലാമറാണ് താരം. അതില്‍ ഉദാരമായ് സംഭാവനകള്‍ ചെയ്യാന്‍ സന്നദ്ധരായിരിക്കുന്ന ഹണിക്ക് അവസരങ്ങള്‍ക്ക്പഞ്ഞമുണ്ടാവുകയില്ല.

മലയാളത്തില്‍ ഹണി ഒടുവില്‍ ചെയ്ത വേഷം ടി.എസ്. സുരേഷ് ബാബുവിന്റെ ഉപ്പുകണ്ടം ബ്രദേഴ്‌സാണ്. സിനിമയുടെ കാലാവസ്ഥക്കിണങ്ങുന്ന തീരുമാനമെടുക്കാന്‍ ഹണി തയ്യാറായ പക്ഷം മലയാളത്തിലും പുതിയ സാദ്ധ്യതകള്‍ തുറന്നു കൂടായ്കയില്ല.

തമിഴില്‍ നയന്‍സിന്റേയും നമിതയുടേയും ഒഴിവുനികത്താന്‍ പ്രിയാമണിയും വിമലാരാമനുമൊക്കെ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. എന്തായാലും പ്രിയാമണി അഭിനേത്രി എന്നതിനപ്പുറം ഗ്ലാമര്‍ റാണി എന്ന നിലയിലേക്കുയര്‍ന്നു കഴിഞ്ഞു. ഹണിറോസിനും വരും കാലം വിളവെടുപ്പിനുള്ള അവസരമാണ്.ഇവിടെ നടന്നില്ലെങ്കിലും കാശും പ്രശസ്തിയും കിട്ടുന്ന തമിഴകത്തെങ്കിലും വാഴുക.

മുന്‍പേജില്‍
തേനൂറും ഗ്ലാമറുമായി ഹണിറോസ്

<ul id="pagination-digg"><li class="previous"><a href="/starpage/02-nothing-wrong-donning-glamour-roles-honey-rose-1-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X