»   » ഇപ്പോഴത്തെ ഇമേജില്‍ അസ്വസ്ഥതയില്ല: പൃഥ്വിരാജ്

ഇപ്പോഴത്തെ ഇമേജില്‍ അസ്വസ്ഥതയില്ല: പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/02-prithvi-dont-care-image-issue-2-aid0031.html">Next »</a></li></ul>
Prithiraj
അടിക്കടി ഉണ്ടാകുന്ന വിവാദങ്ങള്‍, സൈബര്‍ ലോകത്തെ പ്രചാരണങ്ങള്‍ ഇതൊന്നും മലയാളത്തിലെ അടുത്ത സൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പൃഥ്വിരാജിനെ ഒട്ടും അലട്ടുന്നില്ല.

ഇതൊക്കെയായാലും മലയാളസിനിമയ്ക്ക് പൃഥ്വിയെ കണ്ണടച്ച് തള്ളിക്കളയാന്‍ കഴിയില്ലെന്നത് മറ്റൊരു സത്യമാണ്. മലയാളചലച്ചിത്രത്തിന്റെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഭാഗമായി പൃഥ്വിമാറിക്കഴിഞ്ഞു. പുതിയതായി വന്നുകൊണ്ടിരിക്കുന്ന ഓരോ സിനിമകളും ഇക്കാര്യം തെളിയിക്കുന്നതുതന്നെയാണ്.

ഇതിനെക്കുറിച്ചെല്ലാം ചോദിക്കുമ്പോള്‍ താന്‍ സ്വയം ഒര നടനായി ഇതേവരെ കണക്കാക്കിയിട്ടില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. താരപ്രഭയെന്ന അര്‍ത്ഥമില്ലായ്മയില്‍ നിന്നും നമ്മുടെ ചലച്ചിത്രോലോകം മാറേണ്ടതുണ്ടെന്നും പൃഥ്വി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യങ്ങളെക്കുറിച്ച് മനസ്സു തുറന്നത്.

താരപരിവേഷത്തിലല്ല കാര്യം ചിത്രങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കണം. അവരാണ് ഒരു നടന് താരപരിവേഷം നല്‍കേണ്ടത്. ഒരു നടനെന്ന രീതിയില്‍ ഞാന്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്റെ ക്രെഡിറ്റില്‍ 65ഓളം ചിത്രങ്ങളുണ്ടെന്നുള്ളത് ചെറിയകാര്യമല്ല. ഇനിയും നിര്‍മ്മാതാക്കള്‍ എന്നെ കാണാനെത്തുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ജനം എന്റെ സിനിമ ആഗ്രഹിക്കുന്നുണ്ടെന്നാണ്- പൃഥ്വി പറയുന്നു.

അടുത്ത പേജില്‍
വിവാഹക്കാര്യത്തില്‍ സുപ്രിയയുടെ ഇഷ്ടം നോക്കി: പൃഥ്വി

<ul id="pagination-digg"><li class="next"><a href="/starpage/02-prithvi-dont-care-image-issue-2-aid0031.html">Next »</a></li></ul>
English summary
Actor Prithviraj said that he is not considering himself as a star. And he also said that film industry should get rid of this very concept of stardom,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam