വിവാഹം നടത്തിയത് സുപ്രിയ പറഞ്ഞപോലെ: പൃഥ്വി

രണ്ട് ഓപ്ഷനുകളാണ് എന്റെ മുന്നിലുള്ളത്, ഒന്ന് ഞാന്‍ എങ്ങനെയാണോ അങ്ങനെയിരിക്കുക, രണ്ടാമത്തേത് സ്വന്തം സ്വഭാവം മറിച്ചുവെച്ച് മറ്റൊരാളായി അഭിനയിക്കുക. അതായത് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അഭിനയിക്കുക. ഇതില്‍ ആദ്യത്തേതാണ് ശരിയെന്നാണ് എന്റെ പക്ഷം-പൃഥ്വി വിശദീകരിച്ചു.
കണ്ടയുടനെ അടുത്തുവന്ന് എന്തുണ്ട് വിശേഷം എന്ന് ചോദിക്കുന്നവരോട് എനിയ്ക്ക് അടുപ്പം കാണിക്കാനാവില്ല. നല്ലതുപറയിക്കാനായി സ്വഭാവം മാറ്റാനും കഴിയില്ല. ഇപ്പോഴത്തെ ഇമേജില്‍ എനിയ്ക്ക് അസ്വസ്ഥതയില്ല. ഒരു ക്ലീന്‍ ഇമേജ് ഉണ്ടാക്കാനായി ശ്രമിക്കുന്നുമില്ല. ദൈവം സഹായിച്ച് ഇപ്പോള്‍ ഒട്ടേറെ സിനിമകള്‍ കയ്യിലുണ്ട്.
വിവാഹം ഏതൊരാളുടെയും സ്വകാര്യതയാണ്. ഭാര്യ സുപ്രിയ ഒരു നടിയല്ല, അവള്‍ സ്വകാര്യത ആഗ്രഹിക്കുന്നുണ്ട്. വിവാഹം വലിയൊരു ചടങ്ങാക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല. അവള്‍ പറയുന്നത് ശരിയാണെന്ന് എനിയ്ക്കും തോന്നി. അതിനാലാണ് അതൊരു സ്വകാര്യ ചടങ്ങാക്കിയത്. ആ വിവാദം അനാവശ്യമായിരുന്നു. അത് എന്റെ കരിയറിനെ ബാധിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല-വിവാഹത്തെയും അതുസംബന്ധിച്ച വിവാദങ്ങളെയും കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വി മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
ആദ്യപേജില്‍
ഇമേജ് എന്നെ അലട്ടുന്നില്ല: പൃഥ്വിരാജ്


Click it and Unblock the Notifications











