ബോളിവുഡ് അസിനെ ഒതുക്കുമോ?

ഗജിനിക്കു ശേഷം ഒന്നും അത്ര തിളങ്ങുന്നില്ല. കോളിവുഡിലാണെങ്കില്‍ ആ പഴയ പദവിയൊന്നും ആരും വകവെച്ച് തരുന്നുമില്ല. തമന്നയും ജനീലിയയും തിളങ്ങിനില്‍ക്കുകയുമാണ്. സല്‍മാന്‍ഖാനൊപ്പം റെഡിയില്‍ നായികയായെങ്കിലും ആ കഥാപാത്രമൊന്നും ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല.
അതിനുവേണ്ടി ഒരുവര്‍ഷമാണ് മാറ്റി വെക്കേണ്ടിവന്നതും.ഇപ്പോഴാകട്ടെ ഹൌസ് ഫുള്‍ 2വില്‍ മൂന്നുപേരില്‍ ഒതുക്കപ്പെടുകയും ചെയ്തിരിക്കുന്നു. ബോല്‍ ബച്ചനില്‍ കരീനകപൂറാണ് പ്രധാന നായിക, പേരിന് ഒരു നായികയായി അസിനും അത്രമാത്രം. ഇങ്ങനെ പോയാല്‍ കാര്യങ്ങള്‍ അത്ര പന്തിയാവില്ല എന്ന് അസിനു തോന്നിതുടങ്ങിയിരിക്കുന്നു.
ഹിന്ദിയില്‍ പിടിച്ചുനില്‍ക്കാനുള്ള തന്ത്രങ്ങളൊക്കെ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നു തന്നെയാണ് അസിന്റെ അനുഭവപാഠം, കരീന കപൂര്‍ തന്നെ ബോളിവുഡിന്റെ ഇന്നത്തെ താരം. പിടിച്ചു നില്‍ക്കാനുള്ള വഴികള്‍ക്കിടയില്‍ കീഴടക്കാനുള്ളത് വലിയ വലിയ വീരാംഗനകളെയാണെന്ന് തിരിച്ചറിയുന്ന അസിന് തമിഴ്‌ലോകം ഇനിയും അകലെയല്ല. രജനിപടം പോയാലും അസിനു തമിഴില്‍ നല്ല ചിത്രങ്ങള്‍ വരും എന്നാല്‍ അസിനു കൂടെതോന്നണ്ടേ? അതാണ്കാര്യം.


Click it and Unblock the Notifications











