»   » അവര്‍ അഹങ്കാരിയെന്ന് വിളിയ്ക്കട്ടെ: ആസിഫ്

അവര്‍ അഹങ്കാരിയെന്ന് വിളിയ്ക്കട്ടെ: ആസിഫ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/03-i-dont-mind-image-as-a-star-asif-ali-2-aid0031.html">Next »</a></li></ul>
Asif Ali
ഇമേജിലും താരപ്പൊലിമയിലും വിശ്വസിക്കുന്നില്ലെന്ന് യുവതാരം ആസിഫ് അലി. ഇമേജ് വന്നുകഴിഞ്ഞാല്‍ നടന് അത് പാരയായി മാറുമെന്നാണ് ആസിഫ് അലി പറയുന്നത്.

കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ വീക്ഷണത്തെക്കുറിച്ചും പെട്ടെന്നുവന്ന താരപരിവേഷത്തെക്കുറിച്ചുമെല്ലാം ആസിഫ് മനസ്സുതുറക്കുന്നത്.

ഇമേജില്‍ എനിയ്ക്ക് വിശ്വാസമില്ല. എന്നെക്കണ്ടാല്‍ ഒരു നടനാണെന്ന് തോന്നില്ല. എന്നെ കണ്ടാല്‍ കാരക്ടേഴ്‌സ് ആയിട്ടേ ആളുകള്‍ക്ക് തോന്നുകയുള്ളു. അതിനാല്‍ എന്റെ സിനിമയ്ക്ക് ഞാന്‍ കാരണം ദോഷം വരില്ല. ഇമേജ് വന്നുകഴിഞ്ഞാല്‍ നടന്‍ അയാളുടെതന്നെ സിനിമയ്ക്ക് ദോഷമായി മാറാം- ആസിഫ് പറയുന്നു.

സിനിമയില്‍ വരുംമുമ്പ് ഇരുപത്തിയഞ്ച് കൂട്ടുകാരും ഒരു മുറിയുമായിരുന്നു എന്റെ ലോകം. ഇപ്പോള്‍ സിനിമയില്‍ വന്നപ്പോള്‍ എന്നെ കാണാന്‍ വരുന്ന എല്ലാവരെയും എനിയ്ക്ക് കാണാനും സന്തോഷിപ്പിക്കാനും കഴിയാതെ വരുന്നു. അങ്ങനെ എന്നെ വിചാരിച്ചപോലെ കാണാന്‍ കഴിയാത്തവര്‍ തന്ന പേരാണ് അഹങ്കാരിയെന്നത്.

ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്ത സിനിമയുടെ സംവിധായകരോ ടെക്‌നിഷ്യന്‍മാരോ നടീനടന്മാരോ ആരെങ്കിലും ഞാന്‍ അഹങ്കാരിയാണെന്ന് പറഞ്ഞാല്‍ തീര്‍ച്ചയായും ഞാന്‍ മാറാന്‍ ശ്രമിക്കും. അല്ലാതെ സിനിമയുമായി ബന്ധമില്ലാത്തവര്‍ 'അവന്‍ അഹങ്കാരിയാണെന്ന്' പറഞ്ഞാല്‍ എനിക്ക് പ്രശ്‌നമില്ല.

എനിക്കറിയാം ഞാന്‍ എന്താണെന്ന്. ഞാന്‍ സിനിമയിലേക്ക് വന്ന അതേ രീതിയില്‍ തന്നെയാണ് ഇപ്പോഴുംനില്‍ക്കുന്നത്. രണ്ടാമത്തെ സിനിമപോലും ഫുള്‍ സ്‌ക്രിപ്ട് കേട്ടശേഷമാണ് അഭിനയിച്ചത്. സംവിധായകര്‍ ആരാണെങ്കിലും അഭിനയിക്കുന്നതിന് മുമ്പ് ഇപ്പോഴും ഫുള്‍ സ്‌ക്രിപ്ട് കേള്‍ക്കും- ആസിഫ് പറയുന്നു.

അടുത്ത പേജില്‍
പ്രണയക്കാര്യം മംമ്തയോട് പറഞ്ഞു: ആസിഫ്

<ul id="pagination-digg"><li class="next"><a href="/starpage/03-i-dont-mind-image-as-a-star-asif-ali-2-aid0031.html">Next »</a></li></ul>
English summary
Young star Asif Ali said that he is not at all bothered over the image as a star. And he also said that he is not arrogant and Keralites considering him as a nauty guy in their home

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam