ഭാവനയ്ക്ക് ഭാവനാതുല്യമായ തുടക്കം

By Staff

ഭാവനയ്ക്ക് ഭാവനാതുല്യമായ തുടക്കം

നമ്മളിലെ രണ്ടാം നായിക മാത്രമായിരുന്നു ഭാവന. എന്നാല്‍ പുതുമുഖ നായികാ നായകന്മാര്‍ അണിനിരന്ന ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഭാവനയാണ്.

ചിത്രത്തില്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. ചേരിയില്‍ താമസിക്കുന്ന പരിമള എന്ന കഥാപാത്രം. കഥാപാത്രത്തിന്റെ വ്യത്യസ്തത ഭാവനെയ ഏറെ ശ്രദ്ധേയയാക്കി.

രണ്ടാം നായിക വേഷത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും നമ്മളിന്റെ വിജയത്തോടെ ഭാവനയുടെ ഭാവനകള്‍ യാഥാര്‍ഥ്യമാവുകയാണ്. പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ ഭാവനയെ തേടിയെത്തുന്നു. അതില്‍ സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങളുമുണ്ട്.

സിദ്ദിക്കിന്റെ മമ്മൂട്ടി ചിത്രമായ ക്രോണിക് ബാച്ചിലറില്‍ നായികമാരിലൊരാള്‍ ഭാവനയാണ്. രണ്ടാമത്തെ ചിത്രത്തില്‍ തന്നെ സൂപ്പര്‍താരത്തോടൊപ്പം അഭിനയിക്കാനുള്ള അവസരമാണ് ഭാവനയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു നായിക രംഭയാണ്.

സിബി മലയിലിന്റെ കിസാനില്‍ ഭാവനയാണ് നായിക. കലാഭവന്‍മണിയാണ് ഈ ചിത്രത്തില്‍ നായകനാവുന്നത്.

ദിലീപിന്റെ നായികയായി സി ഐ ഡി മൂസ എന്ന ചിത്രത്തിലും കമലിന്റെ അടുത്ത ചിത്രമായ കൂടിലും ഭാവന അഭിനയിക്കുന്നുണ്ട്. കൂടില്‍ മീരാ ജാസ്മിനാണ് മറ്റൊരു നായിക.

ആദ്യചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടയുടനെ ഇത്രയേറെ ഓഫറുകള്‍ ലഭിച്ച ഭാവനയ്ക്ക് അഭിനയ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കാനും അവസരം ലഭിച്ചിരിക്കുന്നു. കൃഷ്ണ്‍ അമ്പാടി സംവിധാനം ചെയ്യുന്ന സുമിത്രയില്‍ പ്രായം ചെന്ന ഒരാളെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതയായ കൗമാരപ്രായക്കാരിയെയാണ് ഭാവന അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയാണ് ചിത്രത്തിലെ ആദ്യനായകന്‍.

വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവനയുണ്ട്. ഇതിന്റെ ചിത്രീകരണം ഇപ്പോള്‍ തൊടുപുഴയില്‍ നടക്കുകയാണ്. പൃഥ്വിരാജാണ് ഇതില്‍ നായകന്‍.

നമ്മളുടെ ഷൂട്ടിംഗിന് വന്നശേഷം ഇതുവരെ വീട്ടില്‍ പോകാന്‍ പോലും ഭാവനയ്ക്ക് കഴിഞ്ഞിട്ടില്ലത്രെ. തുടര്‍ച്ചയായി ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേയ്ക്ക് പോവുകയാണ് ഭാവന.

അസോസിയേറ്റ് ക്യാമറാമാനായ ബാലചന്ദ്രന്റെ മകളാണ് പ്ലസ് ടു വിദ്യാര്‍ഥിയായ ഭാവന. അഭിനയം മാത്രമല്ല ഭാവനയുടെ ഭാവനയിലുള്ളത്. ഭാവനയുടെ സ്വപ്നം ഒരു സംവിധായിക എന്നതാണ്. അല്ലെങ്കില്‍ അഛനെ പോലെ ഒരു ക്യാമാറാമാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X