twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനുസരണയിലൂടെ ഉന്നതങ്ങളിലെത്തിയ താരം

    By Staff
    |

    അനുസരണയിലൂടെ ഉന്നതങ്ങളിലെത്തിയ താരം

    2000ത്തിലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് പ്രമുഖ നാടകനടനായ ഒ. മാധവനെ തേടിയെത്തിയപ്പോള്‍ എല്ലാവരെയും അത് അത്ഭുതപ്പെടുത്തി. ജീവിതത്തിന്റെ സായന്തനത്തില്‍ സിനിമയിലഭിനയിച്ച ഈ നടന്‍ ഒരു പുതുമുഖസംവിധായകന്റെ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് നേടിയിരിക്കുന്നു..!

    നാടകാഭിനയവും സിനിമാഭിനയവും രണ്ടും രണ്ടാണെന്ന് മാധവന്‍ അനുഭവത്തിലൂടെ മനസ്സിലാക്കുന്നത് ആര്‍. ശരത്തിന്റെ സായാഹ്നത്തിന്റെ സെറ്റിലാണ്. നാടകത്തിലെ ചില ചേഷ്ടകള്‍ പുറത്തുവന്നു തുടങ്ങിയപ്പോള്‍ സംവിധായകന്റെ അവസരോചിതമായ ഉത്തരവുകളാണ് തന്നിലെ മികച്ച അഭിനയം പുറത്തുകൊണ്ടുവരാന്‍ സഹായിച്ചതെന്ന് മാധവന്‍ പറയുന്നു.

    ആദ്യഘട്ടത്തില്‍ ഞാന്‍ നാടകത്തിന്റെ ഹാങ്ങോവറിലായിരുന്നു. എന്നാല്‍ അതിന്റെ അപകടം പെട്ടെന്നു തന്നെ പിടികിട്ടി. സംവിധായകന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയാണ് ഏറ്റവും എളുപ്പ മാര്‍ഗ്ഗമെന്ന് ഞാന്‍ മനസ്സിലാക്കി. പലപ്പോഴും ഞാന്‍ അമിതാഭിനയത്തിലെത്തിയപ്പോള്‍ സംവിധായകനും ക്യമറാമാനും ചേര്‍ന്ന് എനിക്ക് വഴികാട്ടി - മാധവന്‍ വെളിപ്പെടുത്തി.

    സായാഹ്നത്തില്‍ താന്‍ അഭിനയിച്ചിട്ടില്ലെന്നും അനുഭവിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഉള്ള അഭിപ്രായമാണ് മാധവന്. സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഭാവഭേദങ്ങള്‍ വരുത്തുക. ആ അനുസരണ മനോഭാവമാണ് 77ാം വയസ്സില്‍ തന്നെ ഈ അവാര്‍ഡിനര്‍ഹനാക്കിയതെന്നും മാധവന്‍ വിശ്വസിക്കുന്നു.

    ചിത്രത്തിലെ കഥാപാത്രത്തിന്റെ 30 ശതമാനവും തന്റെ അനുഭവങ്ങള്‍ തന്നെയായിരുന്നുവെന്ന് മാധവന്‍ വ്യക്തമാക്കുന്നു. എങ്കിലും ക്യാമറക്കൊത്ത് ചലിക്കുകയും ഭാവങ്ങള്‍ വരുത്തുകയും സംഭാഷണങ്ങള്‍ പറയുകയും പുതിയൊരനുഭവമായിരുന്നു എന്ന് ഈ നടനമുത്തച്ഛന്‍ സമ്മതിക്കുന്നു.

    48 വര്‍ഷം മുമ്പാണ് മാധവന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത് - വിയര്‍പ്പിന്റെ വിലയ്ക്കു വേണ്ടി. തുടര്‍ന്ന് കാട്ടുപൂക്കള്‍, ഡോക്ടര്‍, ഏണിപ്പടികള്‍, ഒരു സുന്ദരിയുടെ കഥ തുടങ്ങിയ ചിത്രങ്ങളും പുറത്തുവന്നു.

    1

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X