twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനുസരണയിലൂടെ ഉന്നതങ്ങളിലെത്തിയ താരം

    By Staff
    |

    അനുസരണയിലൂടെ ഉന്നതങ്ങളിലെത്തിയ താരം

    നാടകം തന്നെ ഇഷ്ടരംഗം

    സിനിമയിലെ അഭിനയത്തിന് അവാര്‍ഡു കിട്ടിയെങ്കിലും മാധവന് ഇഷ്ടപ്പെട്ട രംഗം നാടകം തന്നെ. സിനിമയില്‍ തുടര്‍ന്നും അഭിനയിക്കണമെന്നൊന്നും എനിക്കില്ല. ഇപ്പോഴേ പ്രായമായി. കൂടാതെ അനാരോഗ്യവും. നാടകം മാത്രമാണ് എനിക്ക് നൂറു ശതമാനം സംതൃപ്തി തരുക. പ്രേക്ഷകരില്‍ നിന്ന് നേരിട്ടുള്ള പ്രതികരണം നാടകത്തിലൂടെ മാത്രമേ ലഭിക്കൂ - മാധവന്‍ പറയുന്നു.

    1951ല്‍ കെപിഎസിയിലൂടെയാണ് മാധവന്‍ കാലാജീവിതം തുടങ്ങുന്നത് - എന്റെ മകനാണ് ശശി എന്ന നാടകത്തിലൂടെ. തുടര്‍ന്ന് നിങ്ങളെന്നെ കമ്യൂണിസ്റാക്കിയില്‍ പ്രധാന നടന്‍. എട്ടു വര്‍ഷം കെപിഎസിയില്‍ തുടര്‍ന്ന അദ്ദേഹം 60ല്‍ കാളിദാസ കലാകേന്ദ്രം രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

    74ല്‍ കേരള സംഗീത അക്കാദമി അവാര്‍ഡും 83ല്‍ ഫെല്ലോഷിപ്പും നേടി. കേന്ദ്രമാനവശേഷി വികസന വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നാടകസംവിധായകനുള്ള അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

    വ്യക്തി ജീവിതം

    1924ല്‍ മാവേലിക്കര താലൂക്കില്‍ ചുനക്കരയില്‍ കെ. ഉമ്മണിയുടെയും എന്‍. കുട്ടിയമ്മയുടെ മകനായാണണ് മാധവന്‍ ജനിച്ചത്. മാവേലിക്കര സ്കൂള്‍, അണ്ണാമല സര്‍വകലാശാല, എസ്.എന്‍. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസം രാഷ്ട്രീയത്തിലേക്കുള്ള പ്രവേശന കവാടം കൂടിയായി. ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച മാധവന്‍ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചു.

    64 മുതല്‍ 18 വര്‍ഷം വടക്കേവിള പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മാധവന്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍, നാടക അവാര്‍ഡ് ജൂറി ചെയര്‍മാന്‍, കേരള സംഗീത നാടക അക്കാദമി നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

    നാടകത്തില്‍ അഭിനയിച്ചുവരവെയാണ് മാധവന്‍ സഹധര്‍മ്മിണിയെ കണ്ടെത്തുന്നത്. സഹനടിയായിരുന്നു വിജയകുമാരിയെ. ഇവര്‍ക്ക് മൂന്നു മക്കള്‍.. രണ്ടു പെണ്ണും ഒരാണും. മകന്‍ പ്രസിദ്ധ ചലച്ചിത്ര താരം മുകേഷ്. സന്ധ്യാ രാജേന്ദ്രന്‍, ജയശ്രീ ശ്യാംലാല്‍ എന്നിവരാണ് പെണ്‍മക്കള്‍.

    2

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X