For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുംതാസ്: സില്‍ക്കിന് ശേഷം ഒരു സെക്സ്ബോംബ്

  By Staff
  |

  മുംതാസ്: സില്‍ക്കിന് ശേഷം ഒരു സെക്സ്ബോംബ്

  തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മാദകലഹരിയായിരുന്നു സില്‍ക് സ്മിത. സില്‍ക് സ്മിതയുടെ ഒരു നൃത്തരംഗം സിനിമയുടെ വിജയത്തിന് ഒഴിച്ചുകൂടാത്തതെന്ന് കരുതിപോന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. സ്മിതയുടെ മരണത്തിന് ശേഷം പ്രേക്ഷകരുടെ സിരകളില്‍ അി പടര്‍ത്താന്‍ പോന്ന ഒരു മാദകനടി തെന്നിന്ത്യന്‍ സിനിമയില്‍ കുറെ കാലമുണ്ടായില്ല. മുംതാസ് എന്ന സെക്സ് ബോംബ് ഇന്ന് ആ കുറവ് നികത്തുകയാണ്.

  നായകനും നായികയും ആരായിരുന്നാലും മുംതാസിന്റെ നൃത്തരംഗം കൂടി തിരുകിക്കയറ്റിയാല്‍ സിനിമയ്ക്ക് ഒരു മസാലമണം വരും. പ്രേക്ഷകരെ വല്ലാതെ കൊതിപ്പിക്കുന്ന മണം. ഖുശിയും ചോക്ലറ്റും ഓടിയത് മുംതാസിന്റെ മാദകനൃത്തം കാണാന്‍ വേണ്ടി മാത്രം തിയേറ്ററുകളിലെത്തിയ പ്രേക്ഷകരുടെ വളരെ കൂടുതലായിരുന്നു എന്നതുകൊണ്ടാണെന്നാണ് സംസാരം. മുംതാസിന്റെ പേരിലുള്ള ഫാന്‍ അസോസിയേഷനുകള്‍ പെരുകിവരുമ്പോള്‍ അത് ശരിയല്ലെന്നെങ്ങനെ പറയും.

  കെട്ടിപുടി...കെട്ടിപുടിടാ....., മലൈ, മലൈ.... എന്നീ ഈരടികള്‍ കേള്‍ക്കുമ്പോള്‍ തന്നെ ഹര്‍ഷപുളകിതനാകുന്ന പ്രേക്ഷകന്‍ മുംതാസിന് വന്‍ മാര്‍ക്കറ്റാണ് നേടികൊടുത്തിരിക്കുന്നത്. മുംതാസിന്റെ ഡേറ്റ് കിട്ടാനായി പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുകള്‍ കാത്തുകെട്ടികിടക്കുമ്പോള്‍ മുംതാസിന്റെ വീട്ടിനു മുന്നില്‍ തങ്ങളുടെ ആരാധനാപാത്രത്തെ ഒന്നു കണ്‍പാര്‍ക്കാന്‍ എത്തി നിരാശരായി മടങ്ങിപോകുന്നവരുടെ എണ്ണം കൂടിവരികയാണ്. തമിഴ് സിനിമയില്‍ സില്‍ക് സ്മിതയ്ക്കു ശേഷം ഒരു സെക്സ് ബോംബ് തരംഗം തീര്‍ത്തിരിക്കുന്നു മുംതാസ്.

  ചേതന്‍ ആനന്ദ് എന്ന സംവിധായകന്റെ ഹിന്ദി ചിത്രത്തിലൂടെയാണ് മുംതാസ് സിനിമയില്‍ അരങ്ങേറുന്നത്. പൂര്‍ത്തിയാവാത്ത ആ ചിത്രം ചെറുപ്പത്തിലേ സിനിമാ മോഹം മനസില്‍ സൂക്ഷിച്ചിരുന്നു മുംതാസിന് ഒരു നല്ല തുടക്കം നല്‍കിയില്ല. മുംബൈ വിട്ട് ചെന്നൈയിലെത്തിയപ്പോഴാണ് മുംതാസ് തന്റെ തട്ടകം തമിഴാണെന്ന് തിരിച്ചറിയുന്നത്. ഭാഷാവരമ്പുകള്‍ കടന്നെത്തി നഗ്മയും സിമ്രാനും തമിഴില്‍ താരങ്ങളായി വിലസിയതു പോലെ ഹിന്ദിക്കാരിയായ മുംതാസും തമിഴില്‍ ചുവടുറപ്പിച്ചു. അവര്‍ മുഴുനടികള്‍ ആണെങ്കില്‍ മുംതാസ് തമിഴരെ ഹരം കൊള്ളിക്കുന്ന സെക്സ് ബോംബ് ആയെന്നു മാത്രം.

  ടി. രാജിന്ദിറിന്റെ മോണിഷ, എന്‍ മൊണാലിസ ആണ് മുംതാസ് ആദ്യം അഭിനയിക്കുന്ന തമിഴ് ചിത്രം. പടം വിജയമായിരുന്നെങ്കിലും അവസരങ്ങള്‍ പെട്ടെന്ന് മുംതാസിനെ തേടിയെത്തിയില്ല. ബാബു ആന്റണിയുടെ നായികയായി ഒരു മലയാള ചിത്രത്തില്‍ അവസരം ലഭിച്ചെങ്കിലും മുംതാസിന്റെ സമയം തെളിയാന്‍ പിന്നെയും കാത്തിരിക്കേണ്ടിവന്നു.

  ഖുഷിയില്‍ അജിത്തിനോടൊപ്പം കെട്ടിപ്പുടി, കെട്ടിപ്പുടിടാ.... എന്ന് പാടിയാടിയ മുംതാസിന്റെ മാദകചേഷ്ടകളാണ് ഒരു സെക്സ് ബോംബിന്റെ അവതാരം കുറിച്ചത്. വന്‍വിജയം കൊയ്ത ഖുഷിയിലെ മാദകനൃത്തം പ്രേക്ഷകരെ ശരിക്കും ഹരം പിടിപ്പിക്കുക തന്നെ ചെയ്തു. അതോടെ മുംതാസിന്റെ നൃത്തരംഗം തമിഴ് ചിത്രങ്ങള്‍ക്ക് ഒരു സ്ഥിരം മസാല ചേരുവയായി. നായകരോടൊപ്പം ശരീരം മാദകമായിളക്കിയാടുന്ന മുംതാസ് നൃത്തം തമിഴ് ചിത്രത്തില്‍ ഒരു പതിവായി.

  ഈയിടെ മുംതാസ് പുറത്തിറക്കിയ രസികന്‍ എന്ന പ്രസിദ്ധീകരണം ചൂടപ്പം പോലെയാണ് തമിഴ്നാട്ടില്‍ വിറ്റഴിഞ്ഞത്. മുംതാസിന്റെ ചിത്രങ്ങളും മുംതാസിനെ കുറിച്ചുള്ള കുറിപ്പുകളുമായി മുംതാസ് മയമായ മാസിക വിറ്റുതീരാന്‍ ദിവസങ്ങളേ വേണ്ടിവന്നുള്ളൂ.

  രസികന്‍ കണ്ടും വായിച്ചും രസിച്ച മുംതാസ് ആരാധകര്‍ ഒരു കാര്യം കൂടി അറിയണം. എക്കാലവും ഇങ്ങനെ ഒരു മസാല ചേരുവയായി തുടരാന്‍ മുംതാസിനിഷ്ടമില്ല. സിനിമയില്‍ വേണ്ടവിധം വേഷം ധരിച്ച് ഹോംലി വേഷങ്ങള്‍ ചെയ്യാന്‍ അതീവ താത്പര്യമുള്ള മുംതാസിന് ശ്രീദേവി സദ്മയില്‍ ചെയ്തതു പോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് മോഹം. പ്രേക്ഷകര്‍ ജാഗ്രതൈ!

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X