ഗോപികക്ക് കൈനിറയെ ചിത്രങ്ങള്‍
ഗോപികക്ക് കൈനിറയെ ചിത്രങ്ങള്‍
ഗോപികക്ക് ഇപ്പോള്‍ തിരക്കിന്റെ കാലമാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഈ നടി ഒരു പിടി ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. തമിഴില്‍ വിജയ്യുടെ നായികയായി വേഷമിട്ട് ഒന്നാം നിര നടിമാരുടെ നിരയിലേക്ക് ഗോപിക ഉയരുമ്പോള്‍ മലയാളത്തില്‍ ഈ നടിക്ക് ഒന്നിനു പിറകെ ഒന്നായി അവസരങ്ങള്‍ വന്നെത്തുകയാണ്.
തമിഴിലും മലയാളത്തിലും ഒരു പോലെ തിളങ്ങിനില്‍ക്കാനുള്ള ഭാഗ്യമാണ് ഗോപികയെ തേടിയെത്തിയിരിക്കുന്നത്. ഇരുഭാഷകളിലും ഒരു പോലെ ഒന്നിന് പിറകെ ഒന്നായി അവസരങ്ങള്‍ ലഭിക്കുമ്പോള്‍ പുതിയ ഓഫറുകളുമായി തെലുങ്ക് സിനിമക്കാരും ഈ നടിയെ തേടിയെത്തുന്നു.
ഫോര്‍ ദി പീപ്പിളിന്റെ വന്‍വിജയത്തിന് ശേഷം ചെറിയൊരു ഇടവേളക്ക് ശേഷമാണെങ്കിലും ഗോപികയെ തേടി ഒരു പിടി അവസരങ്ങളാണെത്തിയത്. മമ്മൂട്ടി ചിത്രം വേഷത്തില്‍ ഇന്ദ്രജിത്തിന്റെ ഭാര്യയായി ഉപനായികാവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഗോപികക്ക് ആ ചിത്രം സൂപ്പര്‍ഹിറ്റായതോടെ ഭാഗ്യനായികയെന്ന വിശേഷണം പതിച്ചുകിട്ടി. വേഷത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് ഗോപികയെ തേടിയെത്തി. ഗ്യാലപ്പോളിലൂടെ നിശ്ചയിക്കപ്പെടുന്ന ഏഷ്യാനെറ്റ് അവാര്‍ഡ് ഈ നടിയുടെ ജനപ്രീതിക്ക് തെളിവായി.
വേഷത്തിന് ശേഷം ഗോപിക അഭിനയിച്ചത് ജയറാമും ഇന്ദ്രജിത്തും നായകന്‍മാരായ ഫിംഗര്‍പ്രിന്റിലാണ്. ചിത്രം വിജയിച്ചില്ലെങ്കിലും ജയറാമിന്റെ നായികയായി വേഷമിടാന്‍ ഈ ചിത്രത്തില്‍ ഗോപികക്ക് അവസരം ലഭിച്ചു.
ദിലീപിന്റെ നായികയായി രണ്ടു ചിത്രങ്ങളിലാണ് ഗോപിക ഇനി അഭിനയിക്കുന്നത്. നവാഗത സംവിധായകനായ രാജ് ബാബു ഒരുക്കുന്ന ഇന്ത്യ ടുഡേ എന്ന ചിത്രത്തിലും ലാല്‍ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിലും. ജയറാമിന് പിന്നാലെ ദിലീപിന്റെ നായികയാവാനും ഈ നടിക്ക് അവസരങ്ങള്‍ വന്നിരിക്കുകയാണ്.
തമിഴില്‍ നിന്ന് മികച്ച പ്രൊജക്ടുകളാണ് ഗോപികയെ തേടിയെത്തുന്നത്. ഗോപികയെ തമിഴിന് പരിചയപ്പെടുത്തിയ ഓട്ടോഗ്രാഫിന്റെ രണ്ടാം ഭാഗമായി ചേരന്‍ ഒരുക്കുന്ന ഡയറി എന്ന ചിത്രത്തില്‍ ഗോപിക വിജയ്യുടെ നായികയാണ് അഭിനയിക്കുന്നത്. വിക്രം, സൂര്യ എന്നിവരോടൊപ്പം തമിഴിലെ മുന്‍നിര നായകനായി വിലസുന്ന വിജയ്യുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതോടെ നായികമാരുടെ നിരയില്‍ ഗോപിക പുതിയ ഉയരങ്ങളിലെത്തുകയാണ്.
ശ്രീകാന്തിന്റെ നായികയായി അഭിനയിക്കുന്ന കനാ കണ്ടേന്‍ ആണ് ഗോപിക അഭിനയിച്ചുവരുന്ന മറ്റൊരു ചിത്രം. ഈ ചിത്രത്തില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിനും ഗോപിക തയ്യാറായിട്ടുണ്ട്. ആവശ്യമെങ്കില്‍ ഗ്ലാമറാസായി അഭിനയിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെ തമിഴില്‍ ഈ നടിക്ക് അവസരങ്ങള്‍ ഏറുമെന്നുറപ്പ്.
മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും ഗോപികക്ക് തിരക്കാണ്. ഫോര്‍ ദി പീപ്പിളിന്റെയും ഓട്ടോഗ്രാഫിന്റെയും റീമേക്കുകളിലൂടെ തെലുങ്കിലെത്തിയ ഗോപിക മൂന്ന് തെലുങ്ക് ചിത്രങ്ങള്‍ക്കാണ് ഇപ്പോള്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്.
ആദ്യചിത്രം വന്‍പരാജയമായതോടെ ഫീല്‍ഡില്‍ നിന്ന് ഔട്ടായെന്ന് കരുതപ്പെട്ട ഒരു നടിയുടെ ഗംഭീരമായ തിരിച്ചുവരവിന്റെ കഥയാണ് ഗോപികക്ക് പറയാനുള്ളത്. പൂപോലിരിഷ്ടം എന്ന ആദ്യചിത്രം ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തുടര്‍ന്നുള്ള ചിത്രങ്ങളിലൂടെ ഗോപിക തന്റെ ഇടമുറപ്പിച്ചത് മൂന്ന് ഭാഷകളിലാണ്.


Click it and Unblock the Notifications