ഷക്കീല: പ്രേക്ഷകന് ഹരം ഈ ശരീരം

By Staff

ഷക്കീല: പ്രേക്ഷകന് ഹരം ഈ ശരീരം

ഭാരം നന്നായി കുറച്ചിരുന്നെങ്കില്‍ സുന്ദരിയെന്ന് തോന്നിച്ചേക്കുമെന്ന പ്രതീതി മാത്രമേ ഷക്കീലയുടെ ശരീരത്തിനുള്ളൂ. എന്നിട്ടും അമിതമായ മേദസ് നിറഞ്ഞുനില്‍ക്കുന്ന ആ ശരീരം മലയാളി പ്രേക്ഷകന് ഹരമാണ്. സൂപ്പര്‍നായകന്മാരുടെ പടങ്ങള്‍ പരാജയപ്പെടുമ്പോഴും ഷക്കീലയുടെ സിനിമകള്‍ യാതൊരു പഞ്ഞവുമില്ലാതെ തുടര്‍ച്ചയായി ഇറങ്ങികൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്.

ഷക്കീലയുടെ തടിച്ചുകൊഴുത്ത ശരീരം കാണാന്‍ തിയേറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം ആ സിനിമകള്‍ വിജയിപ്പിക്കാന്‍ പര്യാപ്തമാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ക്കില്ലാത്ത ഗ്യാരന്റി ഷക്കീല ചിത്രങ്ങള്‍ക്കുണ്ട്.

പതിനഞ്ചോ ഇരുപതോ ലക്ഷം മുടക്കിയിറങ്ങുന്ന എ ചിത്രങ്ങള്‍ക്ക് ഇന്ന് ഷക്കീല ഒരു അവിഭാജ്യ ഘടകമാണ്. നാല്പതോളം മസാല ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം മലയാളത്തിലിറങ്ങിയത്. ഇവയില്‍ ഭൂരിഭാഗത്തിലും ഷക്കീല തന്നെ നായിക.

എന്റെ ചിത്രങ്ങളിലൂടെ ജീവിതമാര്‍ഗം കണ്ടെത്തുന്ന വലിയൊരു കൂട്ടം പേരുണ്ട് എന്നാണ് ഷക്കീല ഒരിക്കല്‍ പറഞ്ഞത്. ആ അവകാശവാദം ശരിയല്ലെന്ന് എങ്ങനെ പറയാന്‍ പറ്റും. ഷക്കീലയുടെ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമല്ല ഷക്കീല ചിത്രങ്ങള്‍ കൊയ്യുന്ന ലാഭം കൊണ്ട് കഞ്ഞികുടിച്ചു കഴിയുന്നത്. കേരളത്തില്‍ കുത്തുപാളയെടുത്തുകൊണ്ടിരിക്കുന്ന സിനിമാതിയറ്ററുടമകള്‍ എന്ന വിഭാഗത്തിന് കഞ്ഞി കുടി മുട്ടാതിരിക്കാന്‍ ഷക്കീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയെന്നത് ഒരു രക്ഷാമാര്‍ഗ്ഗമായിരുന്നു. എ ക്ലാസ് തിയേറ്ററുകളില്‍ ഒരു ഭാഗവും മിക്ക ബി ക്ലാസ് തിയേറ്ററുകളും ഷക്കീല ചിത്രങ്ങള്‍ പൂട്ടാതെ പിടിച്ചുനില്‍ക്കുന്നത് ഷക്കീലയുടെയും ഷക്കീലയ്ക്കു പിന്നാലെ വന്ന മാദകനടിമാരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുകൊണ്ടാണ്. ഊര്‍ധ്വശ്വാസം വലിക്കുന്ന മലയാള സിനിമയ്ക്ക് ജീവവായുവാണ് ഷക്കീല പകരുന്നതെന്ന് ഇവര്‍ പറയുമ്പോള്‍ എങ്ങനെ നിഷേധിക്കാനാവും?

ജെ. ആര്‍. പ്രസാദിന്റെ കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെയാണ് ഷക്കീല ശ്രദ്ധേയയാവുന്നത്. ഷക്കീല തരംഗം തുടങ്ങുന്നതും ഈ ചിത്രത്തോടെ തന്നെ. ഷക്കീലയുടെ കുളിരംഗങ്ങളും ഒന്നുമറിയാത്ത പാവം പയ്യനെ തെറ്റ് ചെയ്യാന്‍ ഷക്കീല പ്രേരിപ്പിക്കുന്നതും കണ്ട് തിയേറ്ററിലിരുന്ന് എരിപൊരികൊണ്ട പ്രേക്ഷകര്‍ പിന്നെ ഷക്കീല സിനിമകള്‍ ഏത് വന്നാലും അത് കാണുമെന്നായി. തെറ്റ് ചെയ്യാത്തവനായി ആരുണ്ടെടാ മോനേ ഗോപൂ... എന്ന കിന്നാരത്തുമ്പികളിലെ ഷക്കീലയുടെ ശീല്‍ക്കാരശബ്ദത്തിലുള്ള വാചകം അവരുടെ മനസില്‍ അലയടിച്ചുകൊണ്ടിരുന്നു. അങ്ങനെ ഷക്കീലാ തരംഗവും മലയാള സിനിമയില്‍ അലയടിച്ചുതുടങ്ങി.

ഷക്കീലയെ വെല്ലുന്ന മാദക നടിമാര്‍ ഇപ്പോള്‍ ഫീല്‍ഡിലെത്തി കഴിഞ്ഞെങ്കിലും ഷക്കീലയ്ക്ക് ചിത്രങ്ങള്‍ കുറയുന്നില്ല. ദിവസം 50,000 രൂപ പ്രതിഫലം വാങ്ങി അഭിനയിക്കുന്ന ഷക്കീലയ്ക്ക് മാസത്തില്‍ മിക്ക ദിവസങ്ങളിലും ഷൂട്ടിംഗുണ്ട്. മറിയയും ഹേമയുമൊന്നും ഷക്കീലയുടെ മാര്‍ക്കറ്റ് കാര്യമായി കുറച്ചിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X