twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായകനാകുമ്പോള്‍ സമ്മര്‍ദ്ദം കൂടും: ഇന്ദ്രജിത്ത്

    By Lakshmi
    |
    <ul id="pagination-digg"><li class="previous"><a href="/starpage/04-i-want-to-be-part-of-the-change-indrajith-1-aid0031.html">« Previous</a>

    Indrajith
    നായകനായി തിളങ്ങാന്‍ കഴിഞ്ഞാല്‍ അതിനൊപ്പം തന്നെ സമ്മര്‍ദ്ദങ്ങളും ഒരുനടനുമേല്‍ ഉണ്ടാകും. സ്വന്തം സിനിമ വിജയിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം നായകനടന്റെ മേലാണ് വന്നുചേരുക. ഇതാണ് നായകഥാപാത്രങ്ങള്‍ മാത്രം ചെയ്താലുണ്ടാകുന്ന കുഴപ്പം.

    ഒറ്റയ്ക്ക് ഒരു ചിത്രം വിജയിപ്പിക്കുകയെന്നത് എളുപ്പമല്ല. പത്തുവര്‍ഷത്തെ അനുഭവം വച്ച് എന്റെ ചിത്രങ്ങളെ ഒരു പുതിയ ട്രാക്കിലേയ്ക്ക് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ഞാന്‍ തയ്യാറാണ്- ഇന്ദ്രജിത്ത് പറയുന്നു.

    ഇപ്പോള്‍ ഇന്ദ്രജിത്ത് ഈ അടുത്ത കാലത്ത് എന്ന അരുണ്‍ കുമാര്‍ അരവിന്ദിന്റെ പുതിയ ചിത്രത്തിന്റെ ജോലിയിലാണ്. ചിത്രത്തില്‍ ഇന്ദ്രജിത്ത് വിഷ്ണുവെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മൈഥിലിയാണ് ഇന്ദ്രജിത്തിന്റെ നായികയായി എത്തുന്നത്.

    ഇവര്‍ക്കൊപ്പം മുരളി ഗോപി, അനൂപ് മേനോന്‍, നിഷാന്‍, ബംഗാളി നടിയായ തനുശ്രീ ഘോഷ് എന്നിവരും അഭിനയിക്കുന്നു. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുകയെന്നത് ഏതൊരു അഭിനേതാവിന്റെയും മോഹമാണ്. ഇക്കാര്യത്തില്‍ നമുക്ക് ദൈവാനുഗ്രഹവും ഭാഗ്യവും കൂടി വേണം. എല്ലാത്തിനും മീതെ നമ്മളിനെ നടന് ഒരു കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുമെന്ന് സംവിധായകര്‍ക്ക് വിശ്വാസവും വേണം.

    ആദ്യപേജില്‍
    എനിയ്ക്കും മാറാനാഗ്രഹമുണ്ട്: ഇന്ദ്രജിത്ത്

    <ul id="pagination-digg"><li class="previous"><a href="/starpage/04-i-want-to-be-part-of-the-change-indrajith-1-aid0031.html">« Previous</a>

    English summary
    Young star Indrajith said that he want to be part of the change in Malayalam film industry. 'I want to be part of the creative movies that are currently being produced and as an established actor I want to extend my support to the new writers and directors,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X