twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാഥനില്ലാത്ത കളരിയില്‍ എല്ലാവരും ആശാന്‍മാര്‍

    By Ravi Nath
    |

    Anoop Menon
    അനൂപ് മേനോന്‍ ഇന്ന് മലയാളസിനിമ ഗുണപരമായ് ചര്‍ച്ച ചെയ്യേണ്ടുന്ന ഒരു കലാകാരനാണ്.ഇവിടെ അധികം കാണാത്ത ഇനത്തില്‍പ്പെട്ട ആളാണ് മേനോന്‍. ധാരാളം സിനിമകള്‍ കാണും നല്ല വായനയുണ്ട് ഇതൊക്കെ സിനിമയ്ക്ക്ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കയും ചെയ്യുന്നു.

    നടന്‍ എന്ന രീതിയില്‍ ഏറെയൊന്നും മുന്നോട്ട് പോകാന്‍ തിരക്കുള്ള നടനായിട്ടും അനൂപ് മേനോന്സാധിച്ചിട്ടില്ലെങ്കിലും തിരക്കഥ, ട്രാഫിക്, കോക്ക്‌ടെയില്‍, ബ്യൂട്ടിഫുള്‍ ചിത്രങ്ങളിലെ അഭിനയം എടുത്തുപറയേണ്ടതാണ്. അഭിനയത്തിപ്പുറം
    എഴുത്തിലേക്ക് കടന്ന അനൂപ് മേനോന്റെ രചനകള്‍ പകല്‍നക്ഷത്രങ്ങളില്‍ തുടങ്ങി ബ്യൂട്ടിഫുളില്‍ വന്നുനില്‍ക്കുമ്പോള്‍ നല്ല ഇമേജ് സമ്മാനിക്കുന്നുണ്ട്.

    അന്യദേശചിത്രങ്ങളുടെ സ്തുത്യര്‍ഹമായ അനുകരണങ്ങള്‍ നിറഞ്ഞുനില്ക്കുന്നുവെങ്കിലും രചനയുടെ ഭാഷ തിരക്കഥയ്ക്ക്
    ശക്തിപകരുന്നുണ്ട്.

    ഈയിടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചെന്ന് സംവിധാനം ചെയ്തുകൊടുക്കേണ്ട അവസ്ഥവരെ ഉണ്ടായിയത്രേ.കാരണം സംവിധായകന്‍ എന്ന കേമന് ചുക്കും ചുണ്ണാമ്പുമറിയില്ല,

    കേമാളിവേഷം കെട്ടി അഭിനയിക്കാന്‍ വിധിക്കപ്പെട്ടാല്‍ അതു നന്നാക്കാനുള്ള മരുന്ന് അവനവന്റെ കയ്യിലുണ്ടെങ്കില്‍ എടുത്തുപ്രയോഗിക്കുകയല്ലാതെ എന്തുചെയ്യും.അഭിനയത്തില്‍ തറപറ്റിപോകുന്ന ഘട്ടത്തില്‍ സൗഹൃദത്തിന്റെ പേരില്‍ വന്നുപെട്ടുപോയതാണെന്ന മോഹന്‍ലാല്‍ വാക്കുകള്‍ കടമെടുത്തും അനൂപ് മേനോന് നില്ക്കാതാവുന്ന ഘട്ടത്തിലാണ് ഈ വേല ചെയ്യേണ്ടിവന്നത്.

    ബാലചന്ദ്രമേനോന്‍ സിനിമയുടെ ഒരു സര്‍വ്വകലാവല്ലഭനാണെന്ന് തെളിയിച്ചിട്ടുണ്ട്. ഈ മേനോനുശേഷം വന്ന അനൂപ് മേനോനും തന്റെ കഴിവുതെളിയിച്ചുകഴിഞ്ഞു.

    പക്ഷേ ഇടപെടലുകളുടെ മേഖലകള്‍ ഇനിയും വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ ഒന്നുകൂടി ആലോചിച്ചിട്ടുമതി എന്നാണ്
    ഗാനരചനയിലെ കൈ വെക്കല്‍ നല്കുന്ന മുന്നറിയിപ്പ്.ബ്യൂട്ടിഫുളിലെ പാട്ടാണ് ഇതുപറയിക്കുന്നത്.

    കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാക്കുന്ന വിധം എല്ലാവരും കേറി ഇടപെട്ട് വശംകെട്ട് വീണുകിടക്കുന്നമലയാളസിനിമയ്ക്ക് പ്രതിഭയും പ്രതിബദ്ധതയുള്ളവരുമാണ് പുതുജീവന്‍ നല്‌കേണ്ടത്.

    അതിനു പ്രാപ്തിയുള്ളവനാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെ സര്‍വ്വമേഖലയിലും കൈ വെച്ചത് ഉള്ളതും കൂടി ഇല്ലാതാക്കണോ എന്നു തീരുമാനിക്കുക. ആരും ബഹുമാനിക്കുന്നവിധം സ്വതന്ത്രമായ പ്രതിഭ പ്രകടനത്തിനുശേഷം പോരെ ഈ സര്‍വ്വകലാപട്ടം തേടിയുള്ള യാത്ര.

    English summary
    Actor and scriptwriter Anoop Menon, who is upbeat about the success of his film Beautiful, is ready to tread new territory with the political thriller, Veendum Kannur.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X