പുതിയമുഖം സംവിധാനം ചെയ്തത് പൃഥ്വിയോ?

എന്നാല്‍ അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി ഈ ആരോപണത്തെ പറ്റി പരാമര്‍ശിക്കുകയുണ്ടായി. പുതിയമുഖത്തെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണ്.
ഷാജി കൈലാസിന്റെ കൂടെ വര്‍ഷങ്ങളോളം അസോസിയേറ്റായി വര്‍ക്ക് ചെയ്തയാളാണ് ദീപന്‍. സിനിമയെന്താണെന്ന് ദീപന് നന്നായി അറിയാം.
പുതിയമുഖം വിജയിച്ചത് ദീപന്റെ കഴിവുകൊണ്ട് മാത്രമാണെന്ന് പൃഥ്വി. സിനിമയെ ചുറ്റി പറ്റി ഉയര്‍ന്ന മറ്റ് ആരോപണങ്ങളെല്ലാം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും പൃഥ്വി.
ഹിന്ദി ചിത്രമായ അയ്യയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പൃഥ്വി മലയാളത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്നു. മലയാളത്തില്‍ പൃഥ്വിയ്ക്ക് അവസരങ്ങള്‍ കുറയുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പല ചിത്രങ്ങളില്‍ നിന്നും താരത്തെ ഒഴിവാക്കിയതും ഈ വാര്‍ത്തകള്‍ക്ക് കരുത്തു പകര്‍ന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications