രാജന്‍ പിയ്ക്കെന്നും ഓര്‍മ്മിക്കാന്‍ നീലാണ്ടന്‍ മുതലാളി
രാജന്‍ പിയ്ക്കെന്നും ഓര്‍മ്മിക്കാന്‍ നീലാണ്ടന്‍ മുതലാളി
വിനയന്റെ ലെ വില്ലന്‍ നീലാണ്ടന്‍ മുതലാളി എല്ലാ വില്ലന്മാരെയും പോലെ നായകന്റെ തല്ലുകൊണ്ട് അവസാനിക്കുകയല്ല. വിധിയാണ് നീലാണ്ടനെ കീഴ്പ്പെടുത്തുന്നത്. താന്‍ ഓമനിച്ചുവളര്‍ത്തിയ നായ തന്നെ നീലാണ്ടന്റെ അന്തകനാകുന്നു.
നായില്‍ നിന്നേറ്റ പേ മനുഷ്യശരീരത്തിലേക്ക് പ്രവഹിച്ചപ്പോള്‍ വില്ലുപോലെ വളഞ്ഞും നിലത്തിഴഞ്ഞും വായില്‍ നിന്ന് നുരയും പതയും ഒലിച്ചിറങ്ങിയും നീലാണ്ടന്‍ മുതലാളി മരണത്തിന് കീഴടങ്ങുമ്പോള്‍ വിജയിച്ചത് രാജന്‍ പി. ദേവ് എന്ന നടനാണ്. ചിത്രത്തില്‍ രാജന്‍ പി. തന്റേതുമാത്രമാക്കി മാറ്റിയ മുഹൂര്‍ത്തം.
ഈ അഭിനയമുഹൂര്‍ത്തം രാജന്‍ പിക്ക് നായകന്‍ യോടുള്ള വെല്ലുവിളിയായിരുന്നു. കരുമാടിക്കുട്ടന്റെ ചിത്രീകരണവേളയില്‍ കാണികളുടെ കൈയടി മുഴുവന്‍ മണിക്കായിരുന്നു. എന്റെ ഓരോ ദ്രോഹവും നിനക്ക് കൈയടിയാണ്. നിന്നെ എത്ര ദ്രോഹിച്ചാലും വിനയന്‍ എന്നെ കൊല്ലുന്നത് പേ പിടിപ്പിച്ചിട്ടാണ്. മണിയോട് ഇങ്ങനെ പറയുമ്പോള്‍ ആ ഒരൊറ്റ സീന്‍ മാത്രമായിരുന്നു രാജന്‍ പിയുടെ മനസ്സില്‍. ആ സീന്‍ ഒന്നു കൊണ്ടു മാത്രം രാജന്‍ പി. ചിത്രത്തില്‍ മണിയെ കടത്തിവെട്ടുകയും ചെയ്തു.
നായകകഥാപാത്രത്തിന്റെ തിളക്കം വില്ലന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന രാജന്‍ പിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരിക്കും നീലാണ്ടന്‍ മുതലാളി എന്നതില്‍ സംശയമില്ല. നാടകത്തിലൂടെ സിനിമയിലെത്തിയെങ്കിലും രാജന്‍ പിക്ക് ഇതുവരെ കാട്ടുകുതിര എന്ന നാടകത്തിലെ കൊച്ചുവാവ മാത്രമേ ഓര്‍മ്മിച്ചു വെക്കാന്‍ മാത്രമായുണ്ടായിരുന്നുള്ളൂ. ഇന്ദ്രജാലത്തിലെ കാര്‍ലോസ്, അച്ചാമ്മക്കുട്ടിയുടെ അച്ചായനിലെ അച്ചായന്‍, ആകാശഗംഗയിലെ മേപ്പാടന്‍, ലെ സ്കറിയ എന്നിങ്ങനെയുള്ള വേഷങ്ങള്‍ വല്ലപ്പോഴും ലഭിച്ചെങ്കിലും നീലാണ്ടന്‍ മുതലാളിയാണ് രാജന്‍ പിയുടെ അഭിനയമികവിനെ കൂടുതല്‍ ചൂഷണം ചെയ്തത്. അതിനാല്‍ തന്നെ രാജന്‍ പിക്ക് തന്റെ കഥാപാത്രങ്ങളില്‍ ഏറെ വാത്സല്യവും നീലാണ്ടനോടു തന്നെ.
താന്‍ ഇത്രയും കഷ്ടപ്പാടു സഹിച്ച് ചെയ്ത വേറൊരു കഥാപാത്രം ഇല്ലെന്ന് രാജന്‍ പി. ദേവ് തന്നെ പറയുന്നു. ഉച്ചയ്ക്ക് രണ്ടര മുതല്‍ വൈകുന്നേരം ഏഴര വരെ അഞ്ച് മണിക്കൂറാണ് ഈ സീന്‍ ചിത്രീകരിക്കാന്‍ വേണ്ടി ചെലവഴിച്ചത്. ഇതിനുള്ളില്‍ രാജന്‍ പിക്ക് തലകറക്കവും ശ്വാസം മുട്ടലും വന്നു. എന്നാല്‍ ചിത്രം റിലീസായപ്പോള്‍ ആ കഷ്ടപ്പാടുകള്‍ക്ക് പ്രേക്ഷകര്‍ മനസ്സു നിറഞ്ഞ അംഗീകാരം നല്‍കിയതോടെ രാജന്‍ പിക്ക് ഏറെ സംതൃപ്തി.
അടുത്ത അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ രാജന്‍ പിക്ക് ഈ വേഷത്തിന് അവാര്‍ഡ് ലഭിക്കുന്നില്ലെങ്കില്‍ അത് വില്ലന്മാര്‍ക്ക് അവാര്‍ഡില്ല എന്ന ഒറ്റക്കാരണം കൊണ്ടായിരിക്കും. അവാര്‍ഡുകള്‍ കലാകാരനുള്ള അംഗീകാരമാണ് എന്ന് മനസ്സിലാക്കിയിട്ടുള്ള രാജന്‍ പിക്ക് പക്ഷെ അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ വിഷമമൊന്നുമില്ല. എന്റെ നിര്‍ഭാഗ്യം കൊണ്ട് അവാര്‍ഡ് കിട്ടിയില്ലെങ്കിലും എന്നെ വളര്‍ത്തിയ പ്രേക്ഷകരുടെ അംഗീകാരത്തില്‍ സംതൃപ്തനായിരിക്കും. ബോധം കെടുകയുമില്ല, രാജന്‍ പി. പറഞ്ഞു നിര്‍ത്തി.


Click it and Unblock the Notifications