നയന്‍താര തമിഴിന്റെ ഹരമാവുന്നു
നയന്‍താര തമിഴിന്റെ ഹരമാവുന്നു
സ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ചന്ദ്രമുഖി സൂപ്പര്‍ഹിറ്റായതോടെ ആ ചിത്രത്തിലെ നായികയായ നയന്‍താര തമിഴില്‍ ഹരമാവുകയാണ്. പ്രമുഖ നിര്‍മാതാക്കളും സംവിധായകരും നയന്‍താരയുടെ ഡേറ്റിനായി പരക്കംപായുന്നുവെന്നതാണ് സ്ഥിതി.
ബാബ വിജയമാവാത്തതതിനെ തുടര്‍ന്ന് മങ്ങിപ്പോയ ഇമേജ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് തമിഴിലെ മെഗാസ്റാറായ രജനീകാന്ത് ചന്ദ്രമുഖിയുമായി എത്തിയത്. രജനിയുടെ കരിയറില്‍ അത്രത്തോളം പ്രാധാന്യമുള്ള ചിത്രത്തില്‍ നായികയാവാന്‍ നയന്‍താരക്ക് ലഭിച്ച അവസരം ചിത്രം സൂപ്പര്‍ഹിറ്റായതോടെ അപൂര്‍വഭാഗ്യമായി മാറുകയാണ്. വീണ്ടും തമിഴില്‍ സ്റൈല്‍ മന്നന്‍ തരംഗം അലയടിക്കുമ്പോള്‍ ചിത്രത്തിലെ നായികക്ക് തമിഴിന്റെ പ്രിയങ്കരിയായ സൂപ്പര്‍സ്റാര്‍ നായികയെന്ന പട്ടം ചാര്‍ത്തിക്കിട്ടി.
ചിത്രത്തിലെ രജനിയുടെ പ്രകടനത്തിനൊപ്പം തന്നെ നയന്‍താരയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശരത്കുമാറിന്റെ നായികയായി അയ്യ എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ നയന്‍താര ഈ ചിത്രത്തിന്റെ സൂപ്പര്‍വിജയത്തോടെ കരിയറില്‍ വന്‍കുതിച്ചുചാട്ടം തന്നെയാണ് നടത്തിയിരിക്കുന്നത്.
ഒട്ടേറെ പ്രൊജക്ടുകളാണ് നയന്‍താരയെ ഇപ്പോള്‍ തേടിയെത്തുന്നത്. തമിഴിലെ മുന്‍നിരനായികമാരുടെ കൂട്ടത്തില്‍ നയന്‍താരയും ഉള്‍പ്പെട്ടു കഴിഞ്ഞുവെന്നാണ് അവരെ തേടിയെത്തുന്ന പ്രമുഖ പ്രൊജക്ടുകള്‍ വ്യക്തമാക്കുന്നത്.
തമിഴിലെ പ്രമുഖ സംവിധായകനും നടനുമായ എസ്. ജെ. സൂര്യയുടെ പുതിയ ചിത്രത്തില്‍ നയന്‍താരയാണ് നായിക. കള്‍വനിന്‍ കാതലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗ്ലാമര്‍ വേഷമാണ് നയന്‍താരക്ക്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ മടിയില്ലെന്ന് വ്യക്തമാക്കിയത് തമിഴില്‍ നയന്‍താരക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. മറ്റ് മലയാള നടിമാരെ പോലെ നയന്‍താരക്ക് ഗ്ലാമറിനോട് അയിത്തമില്ല. ഗ്ലാമര്‍ പ്രദര്‍ശനം ആവശ്യമെങ്കില്‍ ആവാമെന്നതാണ് ഈ നടിയുടെ നിലപാട്. ഗ്ലാമറിന് അതിര്‍വരമ്പ് കല്പിക്കാനാവില്ലെന്നും നയന്‍താര പറയുന്നു. ചിത്രത്തിന് ആവശ്യമെങ്കില്‍ ചുംബനരംഗത്തില്‍ അഭിനയിക്കാനും തയ്യാറാണെന്ന് നയന്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു. തമിഴിന് ആവശ്യമായ തരത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുന്നതോടെ നയന്‍ അവിടെ സ്ഥാനമുറപ്പിക്കുകയാണ്.
മുരുകദാസ് സംവിധാനം ചെയ്യുന്ന കജനി എന്ന ചിത്രത്തില്‍ നയന്‍താര നായികയാവുന്നുണ്ട്. ചിലമ്പരശന്റെ പുതിയ ചിത്രത്തിലും നയന്‍താരയാണ് നായിക. നടന്‍ സിമ്പു സംവിധാനം ചെയ്യുന്ന വല്ലവനില്‍ നയന്‍താരയാണ് നായിക. തമിഴില്‍ പേരെടുത്ത റീമസെന്‍, സന്ധ്യ എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെങ്കിലും സിമ്പുവിന്റെ നായികയാകുന്നത് നയന്‍താരയാണ്.
തമിഴില്‍ താരമൂല്യം ഏറിവരുമ്പോഴും മലയാളത്തില്‍ സജീവമാണ് ഈ നടി. മമ്മൂട്ടി ചിത്രം തസ്കരവീരനില്‍ നായികയായി നയന്‍ ഇപ്പോള്‍ കമല്‍ സംവിധാനം ചെയ്യുന്ന രാപ്പകലില്‍ അഭ്ിനയിച്ചുവരികയാണ്. ഈ ചിത്രത്തിലും മമ്മൂട്ടിയുടെ നായികയാണ് നയന്‍.


Click it and Unblock the Notifications