»   » ഗ്ലാമറിന് പിന്നാലെ പോയതല്ല: പ്രിയാമണി

ഗ്ലാമറിന് പിന്നാലെ പോയതല്ല: പ്രിയാമണി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/05-priyamani-back-to-malayalam-2-aid0031.html">Next »</a></li></ul>
Priyamani
രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റിന് ശേഷം മലയാളം വിട്ടൊരു പോക്കുപോയതാണ് പ്രിയാമണി. പിന്നെ കന്നഡയിലും തെലുങ്കിലുമൊക്കെയായി ആകെ തിരക്കിലായി. ഇപ്പോഴിതാ തെലുങ്കിലെ ഇരട്ടറോള്‍ സിനിമയുടെ പണികളൊക്കെ പൂര്‍ത്തിയാക്കി പ്രിയ വീണ്ടും മലയാളത്തിലെത്തുകയാണ്.

2012 ജനുവരിയില്‍ പുതിയ മലയാളചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്ന് താരം പറയുന്നു. മലയാളത്തില്‍ നിന്നും അകന്ന് ഗ്ലാമര്‍ വേഷങ്ങള്‍ പോയതല്ലെന്നും കന്നഡയിലും മറ്റുമായി തിരക്കിലായതാണ് പുതിയ മലയാളചിത്രങ്ങള്‍ ഏറ്റെടുക്കാതിരുന്നതിന് കാരണമെന്നും പ്രിയ പറയുന്നു. എല്ലാം വിചാരിച്ചപോലെ വരുകയാണെങ്കില്‍ പുതിയ മലയാളചിത്രം ജനുവരിയില്‍ തുടങ്ങും-പ്രിയ പറയുന്നു.

ബോളിവുഡില്‍ അഭിനയിക്കുന്നുവെന്നതിനെക്കുറിച്ചുള്ള വാര്‍ത്തകളോട് അതിനായി താന്‍ തിരക്കിടുന്നില്ലെന്നും നല്ലൊരു അവസരം വന്നാല്‍ വേണ്ടെന്നുവെയ്ക്കില്ലെന്നും പ്രിയ പറയുന്നു. ദേശീയ തലത്തില്‍ പ്രേക്ഷകരും ആരാധകരും ഉണ്ടാവുകയെന്നതല്ല തന്റെ ലക്ഷ്യമെന്നും നല്ല കഥാപാത്രങ്ങളാണ് തന്റെ സ്വപ്‌നമെന്നും താരം പറയുന്നു.

അടുത്തപേജില്‍
കാര്‍ത്തി വളരുമെന്ന് അന്നേ തോന്നി: പ്രിയാമണി

<ul id="pagination-digg"><li class="next"><a href="/starpage/05-priyamani-back-to-malayalam-2-aid0031.html">Next »</a></li></ul>
English summary
Priyamani has been missing from Mollywood post her brilliant performance in director Ranjith's Pranchiyettan and the Saint. If all goes well, the actress will start shooting for her next Malayalam film by January next year

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam