രാജേഷ് പിള്ളയെ അപമാനിച്ച നിര്‍മ്മാതാവ്

പിന്നീടുള്ള യാത്ര ഒരു നായക നടനെ കാണാനായിരുന്നു. നായകന്‍ സിനിമയില്‍ പ്രകടിപ്പിക്കുന്ന അഭിനയമികവിനേക്കാള്‍ മികച്ച പ്രകടനമായിരുന്നു രാജേഷിനുമുന്നില്‍ കാഴ്ച വെച്ചത്.
അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഡേറ്റ് തരുന്നതിനേക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ല. എന്നാല്‍ പിന്നെ കഥയെങ്കിലും കേട്ടുകൂടെ എന്ന് രാജേഷ്. കഥ കേള്‍ക്കാനോ രണ്ടുവര്‍ഷം കഴിഞ്ഞിട്ടു വിളിക്കൂ ഞാന്‍ ഫ്രീ ആണെങ്കില്‍
കേള്‍ക്കാം.
ആദ്യ സിനിമയുടെ പരാജയം തന്ന ആഘാതത്തെക്കാള്‍ ഭീകരമായിരുന്നു രണ്ടാമത്തെ സിനിമയ്ക്കുള്ള തുടക്കം തന്നെ.ജീവിതം കൈവിട്ടുപോകുന്ന അവസ്ഥ. പ്രണയിച്ചു കൂടെ ഇറങ്ങിവന്ന ഭാര്യയും ജീവിതവും ഒരു വശത്ത് സിനിമ എന്ന വലിയ സ്വപ്നം മറുവശത്ത്.
ഇതിനുനടുവില്‍ അന്തവും കുന്തവുമില്ലാത്തവിധം കാര്യങ്ങള്‍. ഈ ഒരവസ്ഥയില്‍ നിന്നാണ് തിരക്കഥാകൃത്ത് സഞ്ജയുടെ പ്രൊജക്റ്റ് രാജേഷിന്റെ രക്ഷയ്‌ക്കെത്തുന്നത്.
ലിസ്റ്റിന്‍ സ്റ്റീഫനും ശ്രീനിവാസനും അതിന്റെ ഭാഗമായിതീരുന്നതേടെ ട്രാഫിക് പിറക്കുന്നു.ട്രാഫിക്കിന്റെ വിജയം മലയാളസിനിമയ്ക്ക് പുതുജീവനേകി ഒപ്പം രാജേഷിനൊരു പുനര്‍ജന്മവും. ഗെറ്റൌട്ട് അടിച്ചവരും കഥ കേള്‍ക്കാന്‍ പോലും സമയമില്ലാത്തവരും അഭിനന്ദിക്കാനെത്തി.
സിനിമ അങ്ങിനെയാണ് കൈവിടാനും കൈക്കൊള്ളാനും അധികം താമസമുണ്ടാകില്ല.വമ്പന്‍മാര്‍ വരെ കൊമ്പുകുത്തി വീഴുമ്പോള്‍ സിനിമയില്‍ നിലനില്‍പ്പു തന്നെയാണ്ഏറ്റവും വലിയ വെല്ലുവിളി.
ആദ്യ പേജില്‍
ആദ്യം ഗറ്റൗട്ട്; പിന്നെ ട്രാഫിക്കിന്റെ മധുരം


Click it and Unblock the Notifications