twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെ മനസ്സിലാക്കുന്ന ലാല്‍

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/starpage/05-what-happened-mohanlal-2-aid0166.html">« Previous</a>

    Mohanlal and Mammootty
    ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തിലെ കര്‍ഷകനായ ലാല്‍ കീര്‍ത്തിചക്രയിലെ മേജര്‍ മഹാദേവന്‍, ലാലിന്റെ മുഖം തരുന്ന അപാരനടന സാന്നിധ്യത്തെ ശരീരം അട്ടിമറിക്കുന്ന അവസ്ഥയാണ് കാണാന്‍ കഴിഞ്ഞത്. പിന്നേയും അപ്രസക്തമായ കുറേ സിനിമകളില്‍ രാജാവായിവാണ ലാല്‍ രൂപങ്ങളൊക്കെയും പ്രേക്ഷകന്റെ മനസ്സുകളില്‍ നിന്ന് വിയോജിപ്പുകളുടെ മുറുമുറുപ്പുകള്‍ തുടങ്ങി.

    ഒരു സത്യന്‍ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ദൂരത്തില്‍ നിന്ന് അകന്ന് പോയപോലെ രസതന്ത്രത്തിലും, ഇന്നത്തെ ചിന്താവിഷയത്തിലും ലാല്‍ രൂപങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകന്‍ നിര്‍ബന്ധിതനാവുന്നത് ആ മുഖസാമീപ്യം മാത്രമാണെന്ന് പറയാതെ വയ്യ.

    പത്മകുമാറിന്റെ ശിക്കാറിലാണ് വീണ്ടും ആ ലാല്‍ തനിമ പ്രത്യക്ഷപ്പെടുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്‌സിലും, ചൈനാടൌണിലും ആ സമൃദ്ധ ശരീര സാന്നിധ്യം തന്നെ വീണ്ടും ഉയര്‍ത്തെഴുന്നേറ്റു. ഒരു പക്ഷെ തീവ്രമായ ഒരു കഥാപാത്രത്തിനു മാത്രം മറക്കാന്‍ പറ്റുന്ന വിധം ലാല്‍ ശരീരചിത്രം മാറുമ്പോള്‍ കഥാപാത്രങ്ങള്‍ ഐക്യപ്പെടണമോ. അതോ ലാല്‍ ശരീരം വിനീതവിധേയനായി കഥാപാത്രങ്ങളെ എതിരേല്‍ക്കണോ എന്ന ചോദ്യം അവശേഷിപ്പിക്കുന്നു.

    പുതിയ ചിത്രങ്ങള്‍ പ്രതീക്ഷ നല്കുന്നത് പ്രേക്ഷകര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. കാസനോവയും, അറബിയും ഒട്ടകവും പി.മാധവന്‍ നായരും, പ്രണയം, സത്യന്‍ ചിത്രവും കാത്തിരിക്കുകയാണ് ലാലിന്റെ ഇഷ്ടപ്രേക്ഷകര്‍. അഭിനയം ഉറവപോലെ ഉള്ളില്‍ നിന്നൊഴുകി പരക്കുന്ന ലാല്‍ വിസ്മയം തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്. അപാരമായ തപസ്സുകൊണ്ട് പാകപ്പെടുത്തിയ ഹോംവര്‍ക്കിലൂടെ അഭിനയത്തിന്റെ കൊടുമുടിയിലേക്ക് കയറുന്ന മമ്മൂട്ടി ഈ പ്രായത്തിലും അദ്ഭുതകരമാംവിധം യൗവനം ആഘോഷിക്കുന്നു. തിരിച്ചറിവുകളുടെ, നിയന്ത്രണങ്ങളുടെ ശരീരസാന്നിദ്ധ്യം. താര ശരീരങ്ങള്‍ ആഘോഷങ്ങള്‍ക്കപ്പുറം നിലനില്‍പ്പിന്റെ ഒരു പരിചകൂടിയാണ്. ലാല്‍ ഇത് തിരിച്ചറിയുന്നുണ്ടെന്ന് തന്നെ നമുക്ക് കരുതാം.

    ആദ്യപേജില്‍
    ലാല്‍ ശരീരം ആഘോഷിക്കപ്പെടുമ്പോള്‍

    <ul id="pagination-digg"><li class="previous"><a href="/starpage/05-what-happened-mohanlal-2-aid0166.html">« Previous</a>

    English summary
    Antagonistic parts in several movies followed before Mohanlal established himself as a lead actor playing a wide variety of character types in comedy and action films amongst others. He was labelled a superstar of Malayalam cinema in 1985 after the success of Rajavinte Makan, in which he played an underworld don.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X