അസിന് അന്യഭാഷകളില്‍ തിളക്കം

By Staff

അസിന് അന്യഭാഷകളില്‍ തിളക്കം

സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെയാണ് അസിന്‍ സിനിമയില്‍ അരങ്ങേറിയത്. ചിത്രത്തിലെ ഉപനായികാവേഷം ശ്രദ്ധേയമായിരുന്നെങ്കിലും ഒരു അവസരം പോലും പിന്നീട് മലയാളത്തില്‍ അസിന് ലഭിച്ചില്ല. എന്നാല്‍ മലയാളം മുഖം തിരിച്ചെങ്കിലും ഭാഷയുടെ അതിര്‍ത്തി കടന്ന് അസിന്‍ നടത്തിയ പരീക്ഷണങ്ങള്‍ ആ പെണ്‍കുട്ടിയെ തിരക്കുള്ള നടിയാക്കി മാറ്റി.

തമിഴിലും തെലുങ്കിലും ഒരു പിടി ചിത്രങ്ങളാണ് അസിന് ലഭിച്ചത്. നായികയായി തമിഴിലെത്തിയ അസിന് ഒന്നാം നിര നടന്മാരുടെ നായികയായി അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചു. അസിന് ഇപ്പോള്‍ തിരിഞ്ഞുനോക്കാന്‍ സമയമില്ല. മലയാളം നിരാകരിച്ച നടിയെ പ്രതിഫലക്കൊയ്ത്തിന് വന്‍സാധ്യതകളുള്ള തമിഴ്, തെലുങ്ക് സിനിമാലോകം കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡ് കൈയെത്തിപ്പിടിക്കാനാണ് അസിന്റെ ശ്രമം.

തമിഴിലും തെലുങ്കിലും ഈ നടിക്ക് നല്ല തിരക്കാണ്. ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു ചിത്രത്തില്‍ മാത്രം അഭിനയിക്കുന്ന തമിഴിലെ സൂപ്പര്‍താരം അജിത്തിന്റെ അടുത്ത ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നുവെന്നതുതന്നെ മലയാള സിനിമാരംഗം ആദ്യചിത്രത്തോടെ മറന്ന ഈ നടി തമിഴില്‍ എവിടെയെത്തി നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നു. മിരട്ടല്‍ എന്നാണ് അജിത്തും അസിനും അഭിനയിക്കുന്ന ചിത്രത്തിന്റെ പേര്.

ജയം എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹീറോ രവി നായകനാവുന്ന മി. കുമരന്‍ സണ്‍ ഒഫ് മഹാലക്ഷ്മിയാണ് അസിന്റെ മറ്റൊരു ചിത്രം. എം. രാജ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് മലയാളത്തിലെ മുന്‍കാല നായിക നദിയാ മൊയ്തു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവരികയാണ്.

തെലുങ്കിലും ഈ നടിക്ക് തിരക്ക് തന്നെ. പുരി ജഗന്നാഥ് സംവിധാനം ചെയ്ത അമ്മാ നാനാ തമിഴാ അമ്മായി എന്ന ചിത്രത്തില്‍ തെലുങ്കിലെ സൂപ്പര്‍താരമായ രവി തേജായുടെ നായികയായാണ് അസിന്‍ അഭിനയിച്ചത്. എന്‍. ടി. രാമറാവുവിന്റെ മകന്‍ ബാലകൃഷ്ണന്‍ നായകനായി അഭിനയിച്ച ലക്ഷ്മി നരസിംഹയാണ് അസിന്റെ തെലുങ്കിലെ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രം. അസിന്‍ അഭിനയിച്ച നര്‍ത്തനശാല എന്ന ചിത്രവും വിജയമായിരുന്നു. താന്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായത് തെലുങ്കില്‍ അസിന്റെ താരമൂല്യം വര്‍ധിപ്പിച്ചിട്ടുണ്ട്. അടുത്തു തന്നെ ഒരു ഹിന്ദി ചിത്രത്തിലും അസിന്‍ അഭിനയിക്കുന്നുവെന്നാണ് അറിയുന്നത്.

മലയാളച്ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചതിന് ശേഷം തമിഴിലെ ഒന്നാം നിര നടിമാരായി തീര്‍ന്ന താരങ്ങളാണ് ലൈലയും സ്നേഹയും. അസിനും മലയാളത്തിലെ തുടക്കം മറുഭാഷകളില്‍ താരപ്രഭ ചിന്നുന്ന നടിയായി ഉയരാനുള്ള നിമിത്തം മാത്രമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X