മലയാളത്തിന് ഭാവനയെ നഷ്ടമാവുമോ?

By Staff

മലയാളത്തിന് ഭാവനയെ നഷ്ടമാവുമോ?

ഭാഷയുടെ അതിര്‍ത്തികള്‍ ലംഘിച്ച് ഭാവന ചിറകുവീശി പറക്കുകയാണ്. മലയാളത്തിന് അടുത്തതായി നഷ്ടമാവുന്ന നടി ഭാവനയായിരിക്കുമോ?

മീരാ ജാസ്മിനും നയന്‍താരക്കും പിന്നാലെ തമിഴിന്റെ പുതിയ ഹരമാവുകയാണ് ഈ നടി. ചിത്തിരം പേശുതടി എന്ന ആദ്യചിത്രത്തിന്റെ വന്‍വിജയത്തോടെ ഭാവന തമിഴ് പ്രേക്ഷകരുടെ മനം കവര്‍ന്നു. ഒരു പിടി ചിത്രങ്ങളുമായി തമിഴകം കീഴടക്കാനൊരുങ്ങുകയാണ് ഈ നടി.

തമിഴിന്റെ പ്രിയമായി മാറുവാന്‍ ഭാവനക്ക് നയന്‍താരയെ പോലെ ഗ്ലാമര്‍ പ്രദര്‍ശനത്തിനോ വിട്ടുവീഴ്ചകള്‍ക്കോ തയ്യാറാവേണ്ടി വന്നില്ല. പകരം മീരാ ജാസ്മിന്റെ വഴിയിലാണ് ഭാവന. ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറല്ലെന്ന് ഇമേജ് കാത്തുസൂക്ഷിച്ചുകൊണ്ടു തന്നെ തമിഴിലെ പുതിയ അവസരങ്ങള്‍ നിലനിര്‍ത്താന്‍ ഭാവനക്ക് കഴിയുന്നു.

നാന്‍ കടവുള്‍ എന്ന ബാലയുടെ പുതിയ ചിത്രത്തില്‍ ഭാവന അജിത്തിന്റെ നായികയാണ്. നേരത്തെ മീരാ ജാസ്മിനെ നായികയാക്കാനാണ് ബാല തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്തിരം പേശുതടി കണ്ടതോടെ ബാലയുടെ മനസ് മാറി, ഭാവനക്ക് നറുക്ക് വീണു.

സംവിധായകനും നിര്‍മാതാവുമായ ഷങ്കറിന്റെ പുതിയ ചിത്രത്തിലും ഭാവനയാണ് നായിക. വെയില്‍ എന്നാണ് ചിത്രത്തിന്റെ പേര്. ആര്യ എന്ന ചിത്രത്തില്‍ മാധവന്റെ നായികയാണ് ഭാവന.

ഭരത് നായകനാവുന്ന കൂടല്‍ നഗര്‍ ആണ് ഭാവനയുടെ മറ്റൊരു ചിത്രം. ബാലു മഹേന്ദ്രയുടെ സഹായിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തിലാകട്ടെ സ്ഥിരം ഉപനായികാവേഷങ്ങളില്‍ നിന്ന് ഭാവനക്ക് മോചനവുമായി. ദിലീപിന്റെ പുതിയ ചിത്രമായ ചെസില്‍ ഭാവനയാണ് നായിക. കഴിഞ്ഞ വര്‍ഷം നരന്‍, ചാന്തുപൊട്ട് തുടങ്ങിയ ചിത്രങ്ങളില്‍ ഉപനായികയായി വേഷമിടേണ്ടി വന്ന ഭാവനയെ തേടി അങ്ങനെ വീണ്ടും നായികാവേഷമെത്തി. സിഐഡി മൂസക്കു ശേഷം ദിലീപിന്റെ നായികയാവാന്‍ ഭാവനക്ക് ഇപ്പോഴാണ് അവസരം ലഭിക്കുന്നത്.

ചെസിനു ശേഷം പുതിയ ഒരു മലയാള ചിത്രത്തിനും ഭാവന ഡേറ്റ് നല്‍കിയിട്ടില്ല. മീരാ ജാസ്മിനും നയന്‍താരക്കും പിന്നാലെ ഭാവനയെയും മലയാളത്തിന് നഷ്ടമാകുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X