ഐശ്വര്യ: താരറാണിമാരിലെ റാണി
ഐശ്വര്യ: താരറാണിമാരിലെ റാണി
ഒന്നൊന്നായി പരാജയപ്പെട്ട ചിത്രങ്ങളോടെയായിരുന്നു ഐശ്വര്യാ റായിയുടെ സിനിമയിലെ തുടക്കം. എന്നിട്ടും ചിത്രങ്ങള്‍ ലോകസുന്ദരിയെ തേടിയെത്തി കൊണ്ടിരുന്നു. ഹിറ്റായ ചിത്രങ്ങളില്‍ നായികയായതോടെ ഐശ്വര്യ ബോളിവുഡിലെ നമ്പര്‍ വണ്ണുമായി. പുതിയ സുന്ദരിമുഖങ്ങള്‍ പലതും സിനിമയിലെത്തിയെങ്കിലും ലോകസുന്ദരി നമ്പര്‍ വണ്‍ പട്ടം ഇപ്പോഴും നിലനിര്‍ത്തുന്നു.
1994ല്‍ ലോകസുന്ദരിയായ ഐശ്വര്യാറായിയെയാണ് 2000ല്‍ ലോകസുന്ദരി മത്സരത്തിന് മുന്നോടിയായി നടത്തിയ തിരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള ലോകസുന്ദരിമാരില്‍ സുന്ദരിയായി തിരഞ്ഞെടുത്തത്. ലോകസുന്ദരിമാരിലെ സുന്ദരി ബോളിവുഡിലെ-നമ്പര്‍ വണ്‍ പട്ടം നിലനിര്‍ത്തിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ബോളിവുഡിലെ താരറാണി തുടക്കം കുറിച്ചത് ഒരു തമിഴ്ചിത്രത്തിലായിരുന്നു. മോഹന്‍ലാല്‍ നായകനായ മണിരത്നത്തിന്റെ ഇരുവറില്‍. ഇരട്ടവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഐശ്വര്യ ഈ ചിത്രത്തില്‍ ഏറെ ശ്രദ്ധേയായി. ഇരുവരും തുടര്‍ന്ന് ഹിന്ദിയില്‍ അഭിനയിച്ച ആദ്യചിത്രങ്ങളും ബോക്സോഫീസില്‍ രക്ഷപ്പെട്ടിട്ടില്ലെങ്കിലും അതൊന്നും ഐശ്വര്യയുടെ കരിയറിനെ ബാധിച്ചതേയില്ല. അവര്‍ക്ക് അടിക്കടി ചിത്രങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. ചിത്രങ്ങള്‍ വിജയിച്ചുതുടങ്ങിയതോടെ നമ്പര്‍ വണ്‍ സ്ഥാനം ഐശ്വര്യയെ തേടിയെത്തുകയും ചെയ്തു.
വ്യത്യസ്തമായ വേഷങ്ങളാണ് ഐശ്വര്യയെ ഇപ്പോള്‍ തേടിയെത്തുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ ദേവദാസില്‍ നായികയായി അഭിനയിക്കുന്ന ഐശ്വര്യ ഭഗത്സിംഗിന്റെ ജീവിതകഥ ആസ്പദമാക്കി ഒരുക്കുന്ന 23 മാര്‍ച്ച് 1931: ശഹീദ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ ഐശ്വര്യയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുമെന്ന് വേണം കരുതാന്‍.
ഐശ്വര്യയെ കുറിച്ച്:
ജന്മദിനം: നവംബര്‍ ഒന്ന്, 1973
ജന്മദേശം: കര്‍ണാടക
വയസ്: 29
ഉയരം: അഞ്ച് അടി, 7.5 -ഇഞ്ച്
കണ്ണുകള്‍: നീല-പച്ച
സംസാരിക്കുന്ന ഭാഷകള്‍: ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ
വിലാസം: ഐശ്വര്യാറായി, 402 രാംലക്ഷ്മി നിവാസ്, 16 റോഡ്, കാര്‍ (വെസ്റ്), മുംബൈ


Click it and Unblock the Notifications