പ്രായമാകാത്ത മുകേഷ്

മമ്മൂട്ടി, മോഹന്‍ലാല്‍, ജഗതിശ്രീകുമാര്‍ തുടങ്ങിയവര്‍ കഴിഞ്ഞാല്‍ വര്‍ഷങ്ങളായ് മലയാളസിനിമയില്‍ തിരക്കുള്ള നിത്യഹരിതനായകന്‍ (നായകത്വം അപൂര്‍വ്വമെങ്കിലും) എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരാളേയുള്ളു, മുകേഷ്.
അഭിനയത്തിലും പ്രസരിപ്പിലും കാലത്തിന് അധികം കയറിക്കളിക്കാന്‍ അനുവാദം നല്‍കാതെ സ്വന്തം കഴിവുകളെ രാകിമിനുക്കി വെയ്ക്കുന്ന അപൂര്‍വ്വ പ്രതിഭാവിലാസം. സ്ഥിരമായി നായകനായില്ലെങ്കിലും സിനിമയില്‍ സജീവമാണ് മുകേഷ്.
സഹനടനായ മര്‍മ്മ പ്രധാന വേഷങ്ങളിലൂടെ എന്നും മുകേഷ് ആള്‍ക്കൂട്ടത്തിന്റെ ഹീറോ ആയി മാറുന്നു. ടീം വര്‍ക്ക് സൂപ്പര്‍ ഹിറ്റുകളില്‍ മിക്കവയിലും നായകരില്‍ ഒരാള്‍ അല്ലെങ്കില്‍ നായകന്‍ തന്നെ, ഇതാണ് മുകേഷിന്റെ സ്ഥാനം.
ഗോഡ് ഫാദര്‍, ഫ്രണ്ട്‌സ്, ഇന്‍ ഹരിഹര്‍നഗര്‍, റാംജിറാവു സ്പീക്കിംഗ് , മന്നാര്‍ മത്തായി സ്പീക്കിംഗ് , ക്രോണിക്ക് ബാച്ചിലര്‍, സിബി ഐഡയറിക്കുറിപ്പ്, ഇങ്ങനെ ഒരു പാട് സിനിമകളുടെ മര്‍മ്മമറിഞ്ഞ് പ്രവര്‍ത്തിച്ച നടനാണ് ഇദ്ദേഹം,
മോഹന്‍ലാലുമൊത്ത് ചിരിയുണര്‍ത്തിവിട്ട ഭൂതകാല സിനിമകള്‍ ഒട്ടേറെ. ഇന്നും കോളേജ് കുമാരനായി അഭിനയിക്കാന്‍ പ്രാപ്തന്‍. കാളിദാസ കലാകേന്ദ്രത്തിലൂടെ നാടക കുടുംബത്തില്‍ പിറന്ന മുകേഷിന്റെ വീട്ടില്‍ സിനിമയ്ക്ക് അവിഭാജ്യ ഘടകമായിതീര്‍ന്നത് മുകേഷ് മാത്രമാണ്.
അടുത്ത പേജില്‍


Click it and Unblock the Notifications