മുകേഷായി മുകേഷ് മാത്രം

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/starpage/06-mukesh-ever-green-in-malayalam-films-1-aid0166.html">« Previous</a>

Mukesh
കലാകാരന്‍മാരുടെ കുടുംബത്തിലേക്ക് മുകേഷിന്റെ ഭാര്യയായി കടന്നുവന്നത് പ്രശസ്ത നടി സരിത. കുടുംബജീവിതത്തിലെ ചില അക്ഷരത്തെറ്റുകള്‍ മറന്നാല്‍ മുകേഷിനെക്കുറിച്ച് കുറ്റമായിട്ട് പറയാന്‍ ആര്‍ക്കും ഒന്നുമില്ലെന്നുള്ളതാണ് സത്യം.

ടെലിവിഷന്‍ സ്‌ക്രീനിലെ അവതാരക പട്ടത്തില്‍ ഏറ്റവും നന്നായി തിളങ്ങിയ മുകേഷിനെ ആരും
വിലക്കൊന്നും കല്പിച്ച് മാറ്റി നിര്‍ത്തിയില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മറ്റും അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന ഒരു ഇമേജ് മുകേഷിനും അയാളിലെ നടനും കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

സാംസ്‌കാരിക രംഗത്ത് കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചു കൊണ്ട് മുകേഷ് തന്റെ സാന്നിദ്ധ്യം അറിയിച്ചു. തന്നെ നായകനായി കണ്ട് കടന്നുവരുന്ന പുതുമുഖ സംവിധായകരെ മുകേഷ് സ്‌നേഹപൂര്‍വ്വം ഒരുകാര്യം ഉപദേശിയ്ക്കം, എന്നെ നായകനാക്കുന്നതിനെക്കുറിച്ച് ഒന്നുകൂടി ചിന്തിയ്ക്കണം.

സാറ്റലൈറ്റും ഓവര്‍സീസുമൊന്നും കാര്യമായ് കിട്ടില്ല. അതിനൊക്കെ സാദ്ധ്യതയുള്ള വരെ
കൊണ്ടുവരു. ഞാനും കൂടെയുണ്ടാവും ഇങ്ങനെ അഭിപ്രായപ്പെടുന്നയാള്‍ മലയാളത്തിലെ അപൂര്‍വ്വ ജനുസ്സുകളില്‍ പെട്ടയാളല്ലാതെ പിന്നെയാരാണ്.

ബോക്‌സോഫീസില്‍ ഹിറ്റല്ലെങ്കിലും മുകേഷ് നായകനാകുന്ന സിനിമകള്‍ ഇപ്പോഴും ഇടക്കിടെ ഉണ്ടാവുന്നുണ്ട്. സജീവസാന്നിദ്ധ്യമാകുന്ന സിനിമകളും നിരവധി. ഹാസ്യവും സ്വഭാവ നടനവും , സെന്റിമെന്റ്‌സുമൊക്കെ വഴങ്ങുന്ന മുകേഷിനു മലയാളത്തില്‍ അടുത്തകാലത്തൊന്നും ഭീഷണിയില്ല. കാരണം മുകേഷായി മുകേഷ് മാത്രം.

ആദ്യ പേജില്‍
മുകേഷ് എന്ന നിറസാന്നിധ്യം

<ul id="pagination-digg"><li class="previous"><a href="/starpage/06-mukesh-ever-green-in-malayalam-films-1-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X