twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യഭംഗി

    By Staff
    |

    കാവ്യഭംഗി

    അഴകിയ രാവണനില്‍ ഫ്ലാഷ് ബാക്കിലെ ഏതാനും സീനുകളില്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും അന്നേ ആ പെണ്‍കുട്ടി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചു. പിന്നെ ഭൂതക്കണ്ണാടിയിലെ നായകന്റെ വിഭ്രമ കല്പനയിലെ സുന്ദരിയായ കൗമാരക്കാരിയുടെ ആട്ടവും കണ്‍ചലനങ്ങളിലെ നിഷ്ക്കളങ്കതയും ഒരു നായികയുടെ വരവറിയിച്ചു.

    ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന തന്റെ രണ്ടാമത്തെ ചിത്രത്തില്‍ കാവ്യയെ തന്നെ നായികയാക്കണമെന്ന് ലാല്‍ ജോസിന് നിര്‍ബന്ധമുണ്ടായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സിനിമയിലെ കുറുമ്പുകാരിയ ഗ്രാമീണ പെണ്‍കൊടിയായി ലാല്‍ ജോസ് നേരത്തെ സങ്കല്പിച്ചുകഴിഞ്ഞിരുന്നു. സുഹൃത്തായ ലാല്‍ ജോസിന്റെ സ്നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിന് കാവ്യയുടെ അച്ഛനും അമ്മയും വഴങ്ങി. അങ്ങനെ മലയാളത്തില്‍ കാവ്യാ മാധവന്‍ എന്ന നായികയുണ്ടായി.

    കാവ്യയുടെ വലിയ കണ്ണുകള്‍ക്ക് കാവ്യഭംഗിയുണ്ട്. ഗ്രാമങ്ങളില്‍ കണ്ടുമറന്നുവെന്ന് തോന്നിക്കുന്ന ശാലീനതയുടെ തെളിമയാര്‍ന്ന സൗന്ദര്യം കാവ്യയ്ക്ക് അനുഗ്രഹം.....മലയാളിക്ക് കാവ്യാ മാധവന്‍ ആദ്യചിത്രം മുതലേ പ്രിയങ്കരിയായി.

    മലയാളിയുടെ ടിപ്പിക്കല്‍ ശാലീന പെണ്‍കൊടി സങ്കല്പത്തോട് ചേര്‍ന്നുനില്‍ക്കുന്നു കാവ്യയുടെ അഴക്. അതുതന്നെയാണ് കാവ്യയെ നായികാ പദവിയിലേക്കുയര്‍ത്തിയതും മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായാവാന്‍ കാവ്യക്ക് കഴിഞ്ഞതും.

    കുഞ്ചാക്കോ ബോബന്റെയും ദിലീപിന്റെയും നായികയായി പ്രണയഭാവത്തിന്റെ തീക്ഷ്ണതയില്‍ സ്ത്രീനില്‍ പ്രത്യക്ഷപ്പെട്ട കാവ്യ പെട്ടെന്ന് മുതിര്‍ന്നു. ഇരുത്തം വന്ന വേഷങ്ങള്‍ ചെയ്യാന്‍ കാവ്യ തുടങ്ങിയിരിക്കുന്നു. രഞ്ജിത്തിന്റെ മിഴി രണ്ടിലും എന്ന ചിത്രത്തില്‍ പക്വതയാര്‍ന്ന ഒരു കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിന്റെ ജീവിതഭാരം മുഴുവന്‍ ശിരസിലേറ്റിയ ഭദ്ര എന്ന കഥാപാത്രം കാവ്യയുടെ അഭിനയ ജീവിതത്തിന് മുതല്‍കൂട്ടായേക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X