ഉയരങ്ങളിലേക്ക് മീര

By Staff

ഉയരങ്ങളിലേക്ക് മീര

ലോഹിതദാസ് സൂത്രധാരനിലൂടെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി തന്നത് അഭിനയചാതുരിയും ആരെയും ആകര്‍ഷിക്കുന്ന ശരീരഭംഗിയുമുള്ള ഒരു പെണ്‍കുട്ടിയെയാണ്. ആദ്യചിത്രത്തോടെ തന്നെ ശ്രദ്ധിക്കപ്പെട്ട മീരാ ജാസ്മിന് മലയാളത്തിന്റെ അതിരുകള്‍ കടക്കാനും അധികനേരം വേണ്ടിവന്നില്ല.

മീരയുടെ കഴിവുകള്‍ക്ക് അംഗീകാരം ലഭിച്ചത് വൈകാതെയാണ്. ടി.വി. ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഷാഹിനയെ അവതരിപ്പിച്ചതിന് മീര കൈയടി നേടിക്കഴിഞ്ഞു. ദുരിതാനുഭവങ്ങളിലൂടെ കടന്നുപോവുന്ന നിഷ്കളങ്കയായ മുസ്ലിം പെണ്‍കുട്ടിയെ ഏറെ തന്മയയത്വത്തോടെയാണ് മീര അവതരിപ്പിച്ചിരിക്കുന്നത്.

തന്റെ പുതിയ ചിത്രത്തില്‍ മണിരത്നം നായികയെയായി കണ്ടുവച്ചിരിക്കുന്നത് മീരയെയാണ്. മീരയ്ക്ക് ലഭിക്കുന്ന മറ്റൊരു അംഗീകാരം.

ഒന്നാന്തരം അവസരങ്ങള്‍ വേണ്ടെന്നുവയ്ക്കുകയും ചെയ്തു മീര ഇതിനിടെ. തമിഴിലെ ഹിറ്റ്മേക്കറായ ഷങ്കറിന്റെ ചിത്രത്തില്‍ നായികയായി അഭിനയിക്കാനുള്ള ക്ഷണം വേണ്ടെന്നുവക്കുകയായിരുന്നു. ആറ് മാസത്തോളം ഈ ചിത്രത്തിനായി ചെലവഴിക്കണമെന്ന് ഷങ്കര്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാനാവില്ലെന്നതിനാല്‍ ഷങ്കര്‍ ചിത്രത്തിലെ നായികാ പദവി നിരസിക്കുകയായിരുന്നു.

സൂത്രധാരനിലെ തുടക്കം തന്നെ ശ്രദ്ധേയമാക്കിയ മീര ഗ്രാമഫോണ്‍, കസ്തൂരിമാന്‍ എന്നീ ചിത്രങ്ങളില്‍ മികച്ച അഭിനയമാണ് കാഴ്ച വച്ചത്. കമലിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമായ സ്വപ്നക്കൂടില്‍ മീരയാണ് നായിക. വി. കെ. പ്രകാശിന്റെ മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനോടൊപ്പം വീണ്ടും നായികയായി അഭിനയിക്കുകയാണ് മീര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X