പത്മപ്രിയക്ക് പ്രിയം
പത്മപ്രിയക്ക് പ്രിയം
അന്യഭാഷാ നടിമാരിലാര്‍ക്കും മലയാളത്തിന്റെ പ്രിയനായികയായി പ്രേക്ഷകരുടെ മനം കവരാന്‍ കഴിഞ്ഞിട്ടില്ല. പലപ്പോഴായി കിട്ടുന്ന അവസരങ്ങളില്‍ മലയാളത്തിലേക്ക് വന്നുപോവുന്ന പതിവ് മറികടന്ന് മലയാളത്തിന്റെ ഇഷ്ടനായികയായി പേരെടുക്കുന്നതില്‍ അന്യഭാഷാ നടിമാര്‍ പരാജയമായിരുന്നു. എന്നാല്‍ പത്മപ്രിയ ആ പതിവിന് അപവാദമാവുകയാണോ?
മലയാളത്തിനായി ഈ നടിയെ കണ്ടെത്തിയത് ബ്ലെസ്സിയാണ്. കാഴ്ച എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായ നാട്ടിന്‍പുറത്തുകാരിയായി പ്രത്യക്ഷപ്പെട്ട പത്മപ്രിയ മലയാളിയല്ലെന്ന് ആ ചിത്രം കണ്ട പ്രേക്ഷകര്‍ക്ക് തോന്നിയതേയില്ല. അന്യഭാഷയില്‍ നിന്നെത്തിയ ഒരു നടിയായല്ല കാഴ്ചയില്‍ പത്മപ്രിയയെ പ്രേക്ഷകര്‍ കണ്ടത്. അത്രമേല്‍ ഒരു മലയാളിത്തം ഈ നടിയില്‍ ദൃശ്യമായിരുന്നു.
കാഴ്ചക്കു ശേഷം അമൃതം, രാജമാണിക്യം എന്നീ ചിത്രങ്ങളില്‍ പത്മപ്രിയ അഭിനയിച്ചു. ഇപ്പോള്‍ വന്‍വിജയവുമായി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന വടക്കുംനാഥന്‍ വീണ്ടും പത്മപ്രിയയുടെ അഭിനയ മികവ് വെളിപ്പെടുത്തുന്ന ചിത്രമായി. വടക്കുംനാഥനിലെ പ്രകടനത്തിന് മോഹന്‍ലാലിനൊപ്പം തന്നെ പത്മപ്രിയയെയും പ്രേക്ഷകര്‍ പ്രശംസിക്കുന്നു. അഭിനയസാധ്യതയുള്ള കഥാപാത്രത്തെ പത്മപ്രിയ ഏറെ ഭംഗിയാക്കി.
ഒരു പിടി ചിത്രങ്ങളാണ് ഇപ്പോള്‍ പത്മപ്രിയക്ക് ലഭിച്ചിരിക്കുന്നത്. സുരേഷ് ഗോപി നായകനാവുന്ന അശ്വാരൂഢനിലും മമ്മൂട്ടി ചിത്രം ഭാര്‍ഗവ ചരിതത്തിലും പത്മപ്രിയയാണ് നായിക.
സൂപ്പര്‍താര ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിച്ചുവരുന്ന പത്മപ്രിയ ശ്രീനിവാസന്റെ നായികയായും അഭിനയിക്കുന്നു. വി.എം.വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പത്മപ്രിയയും ശ്രീനിവാസനും നായികാനായകന്‍മാരാവുന്നത്.
തമിഴില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാവുമ്പോള്‍ തന്നെയാണ് പത്മപ്രിയ മലയാളത്തില്‍ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങള്‍ തേടുന്നത്.


Click it and Unblock the Notifications