മണിക്കിലുക്കം

By Staff

മണിക്കിലുക്കം

കലാഭവന്‍ മണിയ്ക്ക് തിരക്കൊഴിഞ്ഞ നേരമില്ല. മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളാണ് മണി ഇപ്പോള്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും മണി ഇപ്പോള്‍ സജീവം.

മലയാളത്തില്‍ മണിയുടെ ഏതാനും ചിത്രങ്ങള്‍ പുറത്തുവരാനുണ്ട്. ആയിരത്തിലൊരുവന്‍, വെള്ളിത്തിര എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയായി. സുന്ദര്‍ദാസിന്റെ കണ്ണിനും കണ്ണാടിക്കും, അനില്‍ സി. മേനോന്റെ മത്സരം, സിബി മലയിലിന്റെ കിസാന്‍ എന്നീ ചിത്രങ്ങളില്‍ നായക വേഷത്തിലാണ് മണി.

ജെമിനിയിലെ വില്ലന്‍ വേഷത്തിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായി കഴിഞ്ഞ മണി വിജയ് നായകനാവുന്ന പുതുഗീതൈയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിലും വില്ലന്‍ വേഷം തന്നെ. കുറച്ചു പ്രായം ചെന്ന ഒരാളായാണ് മണി ഇതില്‍ അഭിനയിക്കുന്നത്.

പി. വാസു സംവിധാനം ചെയ്യുന്ന കാതല്‍ കിശ്..കിശ്... എന്ന ചിത്രത്തില്‍ മണി നായകനാണ്. തെലുങ്കിലും മണിക്ക് ഇപ്പോള്‍ ചിത്രങ്ങളുണ്ട്. ജെമിനിയുടെ ഹിന്ദി റീമേക്കില്‍ മണി തന്നെയാണ് അഭിനയിക്കുന്നത്.

മലയാളത്തില്‍ നിന്നും തമിഴിലേക്കും തെലുങ്കിലേക്കും ഹിന്ദിയിലേക്കും എത്തിക്കഴിഞ്ഞ മണിക്ക് ഇതിപ്പോള്‍ തിരക്കിന്റെ കാലമാണ്. ഒരു കാലത്ത് മണിക്ക് സ്വപ്നം പോലും കാണാനാവാത്ത ഉയരങ്ങളിലാണ് അദ്ദേഹം ഇപ്പോള്‍.

അക്ഷരം എന്ന ചിത്രത്തില്‍ ഒരു രംഗത്ത് ഓട്ടോ ഡ്രൈവറായി പ്രത്യക്ഷപ്പെടുന്നതാണ് മണിയുടെ സിനിമയിലെ ആദ്യത്തെ അനുഭവം. എറണാകുളത്ത് ഓട്ടോ റിക്ഷ ഓടിച്ചുനടന്നിരുന്ന മണി തന്റെ ജാതകം ഇങ്ങനെ തിരുത്തിയെഴുതപ്പെടുമെന്ന് കരുതിയിട്ടേണ്ടയുണ്ടാവില്ല.

സുന്ദര്‍ദാസിന്റെ സല്ലാപത്തിലൂടെയാണ് മണി എന്ന നടനെ പ്രേക്ഷകര്‍ അറിയുന്നത്. തെങ്ങുകയറ്റക്കാരന്റെ വേഷം അവതരിപ്പിച്ച മണിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു. പിന്നെ മണിയെ തേടി ചിത്രങ്ങളുടെ വരവായി.

ചില പൊടിക്കൈകളുമായി തമാശ മുഹൂര്‍ത്തങ്ങള്‍ ഹൃദ്യമാക്കി പ്രേക്ഷക മനസില്‍ സ്ഥാനം നേടിയ മണി ഹാസ്യവേഷങ്ങള്‍ മാത്രമല്ല തനിക്ക് ചെയ്യാന്‍ കഴിയുന്നത് എന്ന് തെളിയിക്കുന്നത് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമിലെ പ്രകടനത്തിലൂടെയാണ്. മലയാളി മാമന് വണക്കം എന്ന ചിത്രം പ്രേക്ഷകര്‍ തിരസ്കരിച്ചെങ്കിലും മണി ശ്രദ്ധേയനായി. തമിഴ് മാത്രം സംസാരിക്കുന്ന മധ്യവയസ്കനായ കഥാപാത്രത്തെ മണി ഗംഭീരമാക്കി.

പരമ്പരാഗതമായി വന്നുചേര്‍ന്ന നാടോടിപ്പാട്ടുകളുടെ ശേഖരത്തിന്റെ കച്ചവട സാധ്യത മണി നന്നായി തിരിച്ചറിഞ്ഞു. മലയാളത്തിലെ പിന്നണി ഗായകരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് യേശുദാസാമാവാമെങ്കിലും ഒരു പാട്ടിന് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് മണിക്കാണ്.

സംസ്ഥാന അവാര്‍ഡ് കപ്പിനും ചുണ്ടിനുമിടയില്‍ വച്ച് നഷ്ടപ്പെട്ടപ്പോള്‍ ബോധം കെട്ടുപോയ മണിയ്ക്ക് ഇപ്പോള്‍ അക്കാര്യം ഓര്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. അക്കാര്യം ചോദിക്കുമ്പോള്‍ മണി ചിരിക്കും. ഇനിയിപ്പോള്‍ ഒരു അവാര്‍ഡിനും മണിയെ ബോധം കെടുത്താനാവില്ല. ഈ തിരക്കുകള്‍ക്കിടയില്‍ മണിയ്ക്ക് ബോധം കെടാന്‍ നേരമില്ലെന്നതു തന്നെ കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X