ചാക്കോച്ചന്റെ മുറപ്പെണ്ണായി അസിന്‍
ചാക്കോച്ചന്റെ മുറപ്പെണ്ണായി അസിന്‍
മലയാളത്തില്‍ ഒട്ടേറെ നായികമാരെ അവതരിപ്പിച്ചിട്ടുള്ള സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരു പുതുമുഖത്തെക്കൂടി അവതരിപ്പിക്കുന്നു - അസിന്‍.
അസിനും മോഡലിംഗില്‍ നിന്നു തന്നെയാണ് സിനിമയിലെത്തുന്നത്. സംഗീതവും കവിതയും ഇഷ്ടപ്പെടുന്ന ഈ പെണ്‍കുട്ടി നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലാണ് അരങ്ങേറുന്നു. കുഞ്ചാക്കോബോബന്റെ നായികമാരില്‍ ഒരാള്‍. മറ്റേ നായിക സംയുക്താവര്‍മ്മയും.
കുഞ്ചാക്കോ ബോബന്റെ മുറപ്പെണ്ണായ കമ്പ്യൂട്ടര്‍ എഞ്ചിനീയറുടെ വേഷമാണ് അസിന്. ബാംഗ്ലൂരില്‍ പഠിച്ച് ഗ്രാമത്തിലെത്തിയ ഒരു അടിച്ചുപൊളി കഥാപാത്രം. മികച്ച കഥയും കഥാപാത്രങ്ങളും മാത്രമുള്ള ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കുകയുള്ളൂവെന്ന് അസിന്‍ പറയുന്നു. ഫാസിലിന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്നതാണ് ആഗ്രഹം.
ഇപ്പോള്‍ സെന്റ് തേരേസാസ് കോളേജ് വിദ്യാര്‍ത്ഥിനി.


Click it and Unblock the Notifications