സീരിയലുകളുടെ അനുഭവത്തില്‍ നിന്നും ലക്ഷ്മിശ്രീ
സീരിയലുകളുടെ അനുഭവത്തില്‍ നിന്നും ലക്ഷ്മിശ്രീ
കെഎസ്എഫ്ഡിസിക്ക് വേണ്ടി ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന കൃഷ്ണ ഗോപാലകൃഷ്ണയില്‍ തുടക്കം കുറിക്കുന്ന പുതുമുഖ നായികയാണ് ലക്ഷ്മിശ്രീ. ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ മകളെയാണ് ലക്ഷ്മി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നായികാപ്രാധാന്യമുള്ള വേഷമല്ലെങ്കിലും ഈ വേഷത്തിലൂടെ മലയാളസിനിമയില്‍ കാലുറപ്പിക്കാമെന്ന് ലക്ഷ്മി കരുതുന്നു.
സീരീയലുകളിലൂടെയാണ് ലക്ഷ്മിശ്രീ സിനിമയിലെത്തുന്നത്. കൊല്ലം ദിലീപ് സംവിധാനം ചെയ്ത പ്രതി എന്ന സീരിയലിലെ മേരി എന്ന കഥാപാത്രത്തിലൂടെയാണ് ലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് പ്രായശ്ചിത്തം എന്ന സീരിയലിലും അഭിനയിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഒന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ ലക്ഷ്മിശ്രീക്ക് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ നൃത്തകലകളിലും പ്രാവീണ്യമുണ്ട്.


Click it and Unblock the Notifications