മുത്ത് - ചേച്ചിയുടെ പാതയില്‍ അനുജത്തിയും
മുത്ത് - ചേച്ചിയുടെ പാതയില്‍ അനുജത്തിയും
ഭരതന്‍ പാഥേയത്തിലൂടെ പരിചയപ്പെടുത്തിയ ചിപ്പിയുടെ അനുജത്തി മുത്തും സിനിമയിലേക്കെത്തുന്നു. അനില്‍ബാബുവിന്റെ കുമാരസംഭവം എന്ന ചിത്രത്തിലൂടെ. ഹരിശ്രീ അശോകനാണ് നായകന്‍. ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് മുത്ത് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
മുത്തിന് അഭിനയരംഗത്ത് ഏറെയൊന്നും അവകാശപ്പെടാനില്ല. ചേച്ചിയുടെ അനുഭവസമ്പത്തും പാരമ്പര്യവും തനിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് ഈ ബിരുദധാരിണി കരുതുന്നത്.
കരമന എന്‍എസ്എസ് കോളേജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദമെടുത്ത മുത്ത് എന്ന ദൃശ്യയ്ക്ക് അഭിനയത്തോടൊപ്പം എംഎ പഠനവും മുന്നോട്ടു കൊണ്ടുപോകണമെന്നാണാഗ്രഹം.


Click it and Unblock the Notifications