പാരമ്പര്യത്തിന്റെ പിന്‍ബലവുമായി നവ്യ
പാരമ്പര്യത്തിന്റെ പിന്‍ബലവുമായി നവ്യ
സിബിമലയിലിന്റെ ഇഷ്ടത്തില്‍ ദിലീപിന്റെ നായികയായി അരങ്ങേറുന്ന നവ്യ നായര്‍ക്ക് സിനിമാപ്രവര്‍ത്തനം പാരമ്പര്യമായി കിട്ടിയതാണ്. പ്രശസ്ത സംവിധായകന്‍ കെ. മധുവിന്റെ സഹോദരീപുത്രിയാണ് നവ്യ. ആ വഴിക്കുതന്നെയാണ് സിനിമാപ്രവേശനവും.
നല്ല സിനിമയുടെ നിര്‍മ്മാതാവായ ഡേവിഡ് കാച്ചപ്പിള്ളിയും മുന്‍നിര സംവിധായകനായ സിബിമലയിലും ഒന്നിക്കുന്ന ചിത്രത്തില്‍ത്തന്നെ തുടക്കം കുറിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു ഈ ആലപ്പുഴക്കാരി.
ടെലികോം ഉദ്യോഗസ്ഥനായ രാജുവിന്റെയും വീണയുടെയും മകളായ നവ്യ ഇപ്പോള്‍ എസ്എസ്എല്‍സി കഴിഞ്ഞതേയുള്ളൂ. സ്കൂള്‍ യുവജനോത്സവത്തില്‍ ആലപ്പുഴ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുച്ചിപ്പുടിയില്‍ സംസ്ഥാനതലത്തില്‍ അംഗീകാരവും നേടിയിട്ടുണ്ട്.
അമേരിക്കയില്‍ നിന്നും നാട്ടിലെത്തുന്ന കുസൃതിയായ കൗമാരക്കാരിയുടെ വേഷമാണ് നവ്യ ഇഷ്ടത്തില്‍ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications