»   » ചേച്ചിയുടെ ഒഴിവിലേക്കായി നീലാംബരി

ചേച്ചിയുടെ ഒഴിവിലേക്കായി നീലാംബരി

Posted By:
Subscribe to Filmibeat Malayalam

ചേച്ചിയുടെ ഒഴിവിലേക്കായി നീലാംബരി

ഹൈദരാബാദുകാരിയായ നീലാംബരിയുടെ മലയാള സിനിമാപ്രവേശവും ചേച്ചി വഴി തന്നെ. ചേച്ചിയായ രാജശ്രീയെയാണ് ഷാര്‍വി സംവിധാനം ചെയ്യുന്ന സ്പൈഡര്‍മാനില്‍ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാജശ്രീയുടെ തിരക്കുകാരണം നീലാംബരി ഈ വേഷം ഏറ്റെടുക്കുകയായിരുന്നു.

തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള നീലാംബരിയുടെ അഞ്ചാമത്തെ ചലച്ചിത്രമാണ് സ്പൈഡര്‍മാന്‍. മോഹങ്ങളുടെ ലോകത്ത് ജീവിക്കുന്ന ഡോ. മഹിമയെന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ നീലാംബരി അവതരിപ്പിക്കുന്നത്.

ചെന്നൈയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ നീലാംബരിക്ക് പക്ഷെ മലയാളം എത്രയായിട്ടും വഴങ്ങുന്നില്ല. തെലുങ്കിനു പുറമെ തമിഴും ഇംഗ്ലീഷും നന്നായി സംസാരിക്കുന്ന നീലാംബരി പക്ഷെ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. രണ്ടു മാസം കൊണ്ട് മലയാളത്തെ കീഴടക്കുമെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X