മലയാളത്തിന് 7 പുതുമുഖ നായികമാര്‍...!

By Staff

മലയാളത്തിന് 7 പുതുമുഖ നായികമാര്‍...!

നായികാദാരിദ്യ്രം ഏറെ കൊട്ടിഘോഷിക്കപ്പെട്ട മലയാള സിനിമയിലേക്ക് ഒരേ സമയത്ത് ഏഴ് പുതുമുഖ നായികമാര്‍ അരങ്ങേറ്റം നടത്തുന്നു - വിദ്യ ബി അയ്യര്‍, അസിന്‍, നവ്യ നായര്‍, നിത്യാ ദാസ്, മുത്ത്, നീലാംബരി, ലക്ഷ്മിശ്രീ.

മലയാളത്തിലെ പേരെടുത്ത സംവിധായകരുടെ ചിത്രങ്ങളിലാണ് ഈ പെണ്‍കുട്ടികളെല്ലാം അരങ്ങേറുന്നത് എന്നത് ഏറെ പ്രതീക്ഷക്ക് വക നല്‍കുന്നു. വിദ്യ കമലിന്റെ ചക്രത്തിലും നവ്യ സിബിമലയിലിന്റെ ഇഷ്ടത്തിലും ക്യാമറയ്ക്കു മുന്നിലെത്തുമ്പോള്‍ അസിന്‍ സത്യന്‍ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും ചിത്രത്തിലാണ് ഹരിശ്രീ കുറിക്കുന്നത്. താഹയുടെ പറക്കുംതളികയിലൂടെ നിത്യയും അില്‍ബാബുമാരുടെ കുമാരസംഭവത്തിലൂടെ മുത്തും അരങ്ങേറ്റം കുറിക്കുന്നു.

മഞ്ജു വാര്യര്‍ക്കു ശേഷം പ്രതിഭ കൊണ്ട് അനുഗൃഹീതരായ നടികള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നു. സംയുക്താവര്‍മ്മയും കാവ്യാമാധവനും ഇതുവരെയും തങ്ങളുടെ പ്രതിഭയെ അളക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഒന്നുംതന്നെ ചെയ്തിട്ടില്ലെന്നും ഓര്‍ക്കേണ്ടതുണ്ട്.

പ്രതിഭാസമ്പന്നരായ നായികമാരെത്തേടി സംവിധായകരും നിര്‍മ്മാതാക്കളും പരക്കം പാഞ്ഞപ്പോള്‍ മലയാളത്തിനു പുറത്തുനിന്നും ഒട്ടേറെ പേര്‍വന്ന് മുഖം കാണിച്ചുപോയി. ഇപ്പോഴും വന്നുകൊണ്ടേയിരിക്കുന്നു. പ്രതിസന്ധിയും നായികാദാരിദ്യ്രവും ഒരുപോലെ വിഴുങ്ങിയിരിക്കുന്ന മലയാളസിനിമയ്ക്ക് ചെറിയൊരാശ്വാസമാകാന്‍ ഈ പുതുമുഖനായികമാര്‍ക്ക് കഴിയും എന്നു തന്നെ കരുതാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X