ഗൃഹലക്ഷ്മി വഴി നിത്യ സിനിമയിലേക്ക്
ഗൃഹലക്ഷ്മി വഴി നിത്യ സിനിമയിലേക്ക്
കോഴിക്കോട് എംഇഎസ് വിമന്‍സ് കോളേജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായ നിത്യാദാസിന്റെ സിനിമാപ്രവേശം തീര്‍ത്തും യാദൃച്ഛികമാണ്.
ഗൃഹലക്ഷ്മി വാരികയില്‍ ഫോട്ടോ അച്ചടിച്ചുവന്നതാണ് നിത്യയെ സിനിമയിലെത്തിക്കുന്നത്. വാരിക നടത്തിയ ഫോട്ടോജനിക് മത്സരത്തില്‍ രണ്ടാം സമ്മാനം നിത്യയ്ക്കായിരുന്നു. തുടര്‍ന്ന് ദിലീപ് നിത്യയുടെ അച്ഛനുമായി സംസാരിക്കുകയും കുറച്ച് സ്ക്രീന്‍ ടെസ്റുകള്‍ക്ക് ശേഷം നായികയായി നിശ്ചയിക്കുകയും ചെയ്തു.
കണ്ടു മടുത്ത മുഖങ്ങളെ ഒഴിവാക്കാനാണ് പുതുമുഖ നായികയെ അവതരിപ്പിക്കുന്നത് എന്ന് സംവിധായകന്‍ താഹ പറയുന്നു. ദിലീപിന്റെ നായികയായി തന്നെ അരങ്ങേറ്റം നടത്താനായതില്‍ ഏറെ സന്തോഷിക്കുകയാണ് നിത്യ ഇപ്പോള്‍.


Click it and Unblock the Notifications