വിദ്യ - ലാലിന്റെ നായികയാകാനായി മലയാളത്തിലേക്ക്
വിദ്യ - ലാലിന്റെ നായികയാകാനായി മലയാളത്തിലേക്ക്
മുംബൈയില്‍ തിരക്കുള്ള മോഡലായി മാറിയിരിക്കുന്ന വിദ്യ ബി. അയ്യര്‍ എന്ന പാലക്കാട്ടുകാരി മോഹന്‍ലാലിന്റെ നായികയാകുന്നതു കൊണ്ടു മാത്രമാണ് ചക്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയത്.
മുംബൈ സെന്റ് സേവിയേഴ്സ് കോളേജിലെ ബിഎ സോഷ്യോളജി വിദ്യാര്‍ത്ഥിനിയായ വിദ്യയ്ക്ക് പക്ഷെ മലയാളം അറിയില്ല. ഹിന്ദിയും ഇംഗ്ലീഷും നന്നായി സംസാരിക്കും. തമിഴും മലയാളവും കേട്ടാല്‍ മനസ്സിലാക്കാന്‍ മാത്രമേ കഴിയൂ.
പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളതുകൊണ്ട് ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കാന്‍ ചമ്മലൊന്നുമില്ലായിരുന്നുവെന്നാണ് വിദ്യ പറയുന്നത്. കൂടാതെ സംവിധായകന്‍ കമലിന്റെയും ലാലിന്റെയും ദിലീപിന്റെ സഹായവും ഈ പെണ്‍കുട്ടിക്ക് ഏറെ സഹായകമാകുന്നു.
ചക്രത്തില്‍ മാധുരിയെന്ന കഥാപാത്രത്തെയാണ് വിദ്യ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ കഥാപാത്രമായ വിജയന്റെയും ദിലീപ് അവതരിപ്പിക്കുന്ന പ്രേമചന്ദ്രന്റെയും ജീവിതത്തില്‍ വന്‍മാറ്റങ്ങള്‍ വരുത്തിത്തീര്‍ക്കുന്ന കഥാപാത്രമാണ് മാധുരി.


Click it and Unblock the Notifications