മമ്മൂട്ടിയുടെ അതിജീവനം

By Staff

മമ്മൂട്ടിയുടെ അതിജീവനം

ഇത്രയും വര്‍ഷക്കാലം സൂപ്പര്‍താരമായിരിക്കുക.. ആ പദവിയില്‍ വെല്ലുവിളി നേരിടുമ്പോഴൊക്കെ അതിജീവിക്കാന്‍ കെല്പുണ്ടാവുക...മമ്മൂട്ടിക്ക് അവകാശപ്പെടാനുള്ള ഈ സവിശേഷത മറ്റ് അധികമാര്‍ക്കുമില്ല. താരനിരയില്‍ മുന്‍നിരയിലാവുന്നതിന് അഭിനയശേഷി മാത്രം പോരെന്നും നല്ല അച്ചടക്കവും ആസൂത്രണവും കൂടി വേണമെന്നതിന് മമ്മൂട്ടിയുടെ കരിയര്‍ തന്നെ സാക്ഷ്യം.

കരിയറിലെ വല്ലാത്തൊരു ചീത്തക്കാലമായിരുന്നു മമ്മൂട്ടിക്ക് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍. മൂന്ന് ഭരതുമായി ഇന്ത്യന്‍ സിനിമയില്‍ അവാര്‍ഡുകളുടെ എണ്ണത്തില്‍ കമലഹാസനൊപ്പം നില്‍ക്കുന്ന ഈ നടന്‍ സൂപ്പര്‍സ്റാര്‍ പദവിയില്‍ ഇനി അധികകാലമില്ല എന്ന് പോലും പ്രവചിക്കാനാളുണ്ടായിരുന്നു. മമ്മൂട്ടിക്ക് ചിത്രങ്ങള്‍ കിട്ടുന്നില്ല എന്ന് പോലും വാര്‍ത്തയുണ്ടായി.

എന്നാല്‍ രംഗം മാറി.....ക്രോണിക്ക് ബാച്ചിലറിന്റെ വിജയത്തോടെ മമ്മൂട്ടി കരിയറില്‍ നേരിട്ട വലിയൊരു പ്രതിസന്ധിയെയാണ് അതിജീവിച്ചത്. വിഷുസിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കൊയ്ത ക്രോണിക്ക് ബാച്ചിലര്‍ മമ്മൂട്ടിയുടെ താരസിംഹാസനം ഒന്നുറപ്പിച്ചു.ഇനി മമ്മൂട്ടിക്ക് തിരിഞ്ഞുനോക്കാന്‍ സമയമില്ല. വൈവിധ്യമുള്ള സിനിമകള്‍ മമ്മൂട്ടിയെ കാത്തുനില്‍ക്കുന്നു. താരമെന്ന നിലയിലും നടനെന്ന നിലയിലും വിജയങ്ങള്‍ പരീക്ഷിക്കാനുള്ള നാളുകളാണിനി മമ്മൂട്ടിക്ക്.

മമ്മൂട്ടിയുടെ അടുത്ത പ്രോജക്ടുകള്‍ നോക്കുക. ലാല്‍ ജോസിന്റെ സൈന്യത്തില്‍ അഭിനയിച്ചുവരികയാണ് മമ്മൂട്ടി ഇപ്പോള്‍. പട്ടാളവേഷത്തില്‍ എന്നും തിളങ്ങിയിട്ടുള്ള മമ്മൂട്ടി മലയാളത്തിലെ ഹിറ്റ് മേക്കറായി പേരെടുത്തുകഴിഞ്ഞ ലാല്‍ ജോസുമായി വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ഒരു സൂപ്പര്‍ ഹിറ്റ് തന്നെ.

സൈന്യത്തിന് പുറമെ മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുവരുന്നത് ഒരു തമിഴ് ചിത്രത്തിലാണ്. നവാഗത സംവിധായികയായ സുമതി റാം ഒരുക്കുന്ന വിശ്വതുളസി എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് ഏറെ പ്രതീക്ഷകളുണ്ട്.

വൈവിധ്യമുള്ള പ്രമേയങ്ങളുള്ള ചിത്രങ്ങളിലാണ് മമ്മൂട്ടി അഭിനയിക്കാനിരിക്കുന്നത്. ചിത്രങ്ങളൊരുക്കുന്നവരില്‍ മലയാളത്തിലെ സൂപ്പര്‍ സംവിധായകരും പെടുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് അടുത്തുതന്നെ ചെയ്യാനിരിക്കുന്ന സിനിമകളിലൊന്ന്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

ലോഹിതദാസിന്റെ ഭീഷ്മരും ജയരാജിന്റെ അണിയവും മമ്മൂട്ടി എന്ന നടന്റെ സാധ്യതകള്‍ ചൂഷണം ചെയ്യുന്ന ചിത്രങ്ങളായിരിക്കും. ജയരാജ് ചിത്രത്തില്‍ ഒരു വൃദ്ധന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രിയനന്ദനന്‍ ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. ഒരു പട്ടാളക്കാരന്റെ വേഷമാണ് മമ്മൂട്ടിക്കിതില്‍. മമ്മൂട്ടിയുടെ അഭിനയപ്രതിഭയുടെ മാറ്റുരക്കുന്ന മറ്റൊരു കഥാപാത്രം.

സി ബി ഐ ഡയറിക്കുറിപ്പില്‍ മമ്മൂട്ടി ഗംഭീരമാക്കിയ സേതുരാമയ്യര്‍ എന്ന സി ബി ഐ ഓഫീസര്‍ പുനര്‍ജനിക്കുകയാണ് കെ. മധുവിന്റെ പുതിയ ചിത്രത്തിലൂടെ. ഹരിഹരന്റെയും റാഫി മെക്കാര്‍ട്ടിന്റെയും ചിത്രങ്ങളില്‍ മമ്മൂട്ടി നായകനാവുന്നുണ്ട്.

ആക്ഷന്‍ ചിത്രത്തിലൂടെ സൂപ്പര്‍താര ഇമേജിന് മിഴിവ് പകരാനൊരുങ്ങുകയാണ് മമ്മൂട്ടി. നവാഗത സംവിധായകനായ പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന വജ്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

അമ്പത് പിന്നിട്ട മമ്മൂട്ടിയെ പ്രായം ചെന്നതിന്റെ ലക്ഷണങ്ങള്‍ ഇപ്പോഴും ശല്യം ചെയ്യുന്നില്ല. അച്ചടക്കമുള്ള ജീവിതശൈലി തന്നെയാണ് മമ്മൂട്ടിയെ ഇപ്പോഴും പ്രായത്തെ അതിജീവിക്കാന്‍ സഹായിക്കുന്നത്. കടന്നുപോവുന്ന പ്രായവും ഇമേജ് പ്രതിസന്ധിയുമൊന്നും മമ്മൂട്ടിയെ ബാധിക്കുന്നില്ല. ഒന്നാം നിരയില്‍ തന്നെ നിലനില്‍ക്കാന്‍ അതുകൊണ്ടുതന്നെ മമ്മൂട്ടിക്ക് കഴിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X