അപൂര്‍വമായ തുടക്കവുമായി പൃഥ്വിരാജ്

By Staff

അപൂര്‍വമായ തുടക്കവുമായി പൃഥ്വിരാജ്

മലയാളത്തിലെ എക്കാലത്തെയും മെഗാഹിറ്റുകളിലൊന്നാണ് രാവണപ്രഭുവിന്റെ സംവിധായകന്‍ രഞ്ജിത്തിന്റെ നന്ദനം. നന്ദനത്തിന്റെ റിലീസിംഗ് എന്തെല്ലാമോ കാരണങ്ങളാല്‍ നീണ്ടുപോവുകയാണ്. എന്തോ നിര്‍ഭാഗ്യം. എന്നാല്‍ നന്ദനത്തിലെ നായകന്‍ പൃഥ്വിരാജ് ഭാഗ്യത്തിന്റെ കൊടുമുടിയിലാണ്.

ആദ്യചിത്രം റിലീസാവുന്നതിന് മുമ്പ് തന്നെ വേറെ ഏഴോളം ചിത്രങ്ങളില്‍ അഭിനയിക്കാനാവുക.. അതില്‍ ആറിലും നായകനാവുക...ഈ അപൂര്‍വഭാഗ്യം മലയാളത്തില്‍ വേറെ ആര്‍ക്കുണ്ടായിട്ടുണ്ട്? നമ്മുടെ മെഗാതാരങ്ങള്‍ക്ക് പോലും കിട്ടാത്ത ഭാഗ്യം. ഇത് ഭാഗ്യത്തിന്റെ കൊടുമുടിയല്ലാതെ പിന്നെന്താണ്.....

നമ്മുടെ സൂപ്പര്‍താരങ്ങള്‍ പോലും കഠിനമായ യത്നങ്ങള്‍ക്കു ശേഷമാണ് നായകനും പിന്നെ സൂപ്പര്‍ നായകനുമായത്. എന്നാല്‍ അന്തരിച്ച നടന്‍ സുകുമാരന്റെ രണ്ടാം മകന് തുടക്കത്തിലേ സമയമങ്ങ് തെളിഞ്ഞ് നില്‍ക്കുകയാണ്.

നന്ദനത്തില്‍ നായകനായി അഭിനയിച്ച പൃഥ്വിരാജ് നായകനായ വേറെ ആറ് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരി, എ. കെ. സാജനും എ. കെ. സന്തോഷും സംവിധാനം ചെയ്യുന്ന വയലന്‍സ്, സുന്ദര്‍ദാസിന്റെ ചിത്രം, വിജി തമ്പിയുടെ നമ്മള്‍ തമ്മില്‍, വേണുഗോപന്റെ ചൂണ്ട എന്നീ മലയാള ചിത്രങ്ങള്‍ക്ക് പുറമെ നടി രാധിക നിര്‍മിക്കുന്ന തമിഴ് ചിത്രത്തിലും പൃഥ്വിരാജ് നായകനാവുന്നു.

രാജസേനന്‍ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തില്‍ ഗായത്രി രഘുറാമാണ് പൃഥ്വിരാജിന്റെ നായിക. വയലന്‍സില്‍ അന്തരിച്ച നടന്‍ സോമന്റെ മകന്‍ സജി സോമനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് പ്രഗത്ഭ താരങ്ങളുടെ മക്കള്‍ ഒന്നിക്കുകയാണ് ഈ ചിത്രത്തില്‍.

ചൂണ്ടയില്‍ ഗീതു മോഹന്‍ദാസും സുന്ദര്‍ദാസിന്റെ ചിത്രത്തില്‍ മീരാജാസ്മിനും പൃഥ്വിയുടെ നായികമാരാവുന്നു. വിജി തമ്പിയുടെ നമ്മള്‍ തമ്മിലില്‍ രണ്ട് നായക വേഷങ്ങളുണ്ട്. സുകുമാരന്റെ മൂത്ത മകന്‍ ഇന്ദ്രജിത്താണ് ഒരു നായക വേഷം ചെയ്യുന്നത്. നിത്യാദാസാണ് ചിത്രത്തിലെ നായിക.

ഷിബുവിന്റെ കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന മായാമോഹിതചന്ദ്രനില്‍ ഡോ. പ്രമോദ് എന്ന ഒരു പ്രധാന കഥാപാത്രത്തെയും പൃഥ്വിരാജ് അവതരിപ്പിക്കുന്നുണ്ട്.

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തുടക്കത്തിലേ അവസരം കിട്ടിയെന്ന സവിശേഷതയുമുണ്ട് പൃഥ്വിരാജിന്. നന്ദനത്തിലും നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരിയിലും കാമുക വേഷങ്ങളാണ് പൃഥ്വിരാജ് ചെയ്യുന്നതെങ്കില്‍ വയലന്‍സില്‍ ക്രിമിനല്‍ പരിവേഷമുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചൂണ്ടയിലും ഒരു വ്യത്യസ്ത വേഷമാണ് പൃഥ്വി ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X