ലാലേട്ടന്റെ സിനിമകള്‍ കണ്ട് കരഞ്ഞിട്ടുണ്ട്: ആസിഫ്

സിനിമ കാണുന്നത് തനിയ്ക്ക് ഏറെയിഷ്ടമാണെന്ന് ആസിഫ് പറയുന്നു. സിനിമ കാണുമ്പോള്‍ ഞാന്‍ ഇമോഷ്ണലാവാറുണ്ട്. ചില സിനിമകള്‍ എന്റെ മനസ്സില്‍ വര്‍ഷങ്ങളോളം നിലനില്‍ക്കും. ലാലേട്ടന്റെ ഭരതവും കിരീടവും കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്-അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു. അതുപോലെയുള്ള ചിത്രങ്ങളില്‍ അഭിനയിക്കണമെന്നുള്ളതാണ് തന്റെ ആഗ്രഹമെന്നും ആസിഫ് പറയുന്നു.
സിനിമയെ വളരെ സീരിയസായി സമീപിക്കുന്നയാളാണ് താന്‍. ഒരു കഥാപാത്രത്തെ ഏറ്റെടുക്കുമ്പോള്‍ നൂറു ശതമാനം ആത്മാര്‍ഥതയോടെ അതിനെ സ്‌ക്രീനിലെത്തിയ്ക്കാന്‍ ശ്രമിയ്ക്കാറുണ്ട്. സിനിമയിലെത്തിയതില്‍ പിന്നെ ഫോണ്‍ ഉപയോഗവും മെയില്‍ ചെക്ക് ചെയ്യുന്നതും കുറച്ചുവെന്നും ആസിഫ്.


Click it and Unblock the Notifications











