കന്തസ്വാമി ഇന്ദ്രജിത്തിനെ വട്ടംചുറ്റിച്ചു?

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/starpage/08-indrajith-against-media-2-aid0167.html">« Previous</a>

തമിഴില്‍ നിന്ന് തന്നെ തേടി ഒട്ടേറെ ഓഫറുകള്‍ വന്നിട്ടുണ്ടെങ്കിലും അവയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ഇന്ദ്രജിത്ത് പറയുന്നു. വിജയ്, സൂര്യ തുടങ്ങിയവരോടൊപ്പം അഭിനയിക്കാനുള്ള അവസരങ്ങളും വേണ്ടെന്ന് വച്ചിട്ടുണ്ട്.

ഇന്ന് മലയാളത്തില്‍ തനിക്ക് ഒരു മാര്‍ക്കറ്റുണ്ട്. ഒരഭിനേതാവ് എന്ന നിലയില്‍ എല്ലാവര്‍ക്കും അറിയാം. പൂര്‍ണ്ണമായും മലയാളത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്നതാണ് ആഗ്രഹം. അതുകൊണ്ടു തന്നെ തത്കാലം അന്യഭാഷാ ചിത്രങ്ങള്‍ വേണ്ടെന്നാണ് തന്റെ തീരുമാനമെന്നും ഇന്ദ്രജിത്ത്.

വിജയ് നായകനായി അഭിനയിച്ച സുറ എന്ന ചിത്രത്തിലെ വില്ലന്‍ വേഷവും ഇന്ദ്രനെ തേടിയെത്തിയിരുന്നു. എന്നാല്‍ അത് ഉപേക്ഷിച്ചതില്‍ നിരാശയില്ലെന്ന് താരം. എന്നാല്‍ വിക്രം ചിത്രമായ കന്തസ്വാമിയില്‍ നിന്ന് പിന്‍മാറാനുണ്ടായ കാരണം മറ്റൊന്നാണ്.

കന്തസ്വാമിയ്ക്ക് വേണ്ടി മൂന്ന് തവണ ഡേറ്റ് നല്‍കി. അതൊക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞ്് മാറ്റി. ഒടുവില്‍ ഷൂട്ടിങ് കണ്‍ഫര്‍മേഷന്‍ കിട്ടി ചെന്നൈയില്‍ എത്തി.

മേക്കപ്പ് ഇട്ട് ഇരിക്കുമ്പോഴാണ് ഡയറക്ടര്‍ വന്ന് പറയുന്നത് ഒരിക്കല്‍ കൂടി ഷൂട്ടിങ് ഷെഡ്യൂള്‍ മാറ്റേണ്ടി വരുമെന്ന്. അന്ന് അവിടുന്ന് താന്‍ ഗുഡ്‌ബൈ പറഞ്ഞ് ഇറങ്ങുകയായിരുന്നുവെന്ന് ഇന്ദ്രജിത്ത് പറയുന്നു.

ആദ്യ പേജില്‍
മീഡിയ എന്നെ അവഗണിച്ചു: ഇന്ദ്രജിത്ത്‌

<ul id="pagination-digg"><li class="previous"><a href="/starpage/08-indrajith-against-media-2-aid0167.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X