പ്രതിസന്ധികള്‍ അതിജീവിച്ച് ശ്വേത

പരസ്യചിത്ര വിവാദങ്ങളുടെ ചൂടിലാണെങ്കിലും ശ്വേതയ്ക്ക് ഒരു പ്രത്യേക ഇമേജ് കല്പിച്ചുകൊടുത്ത പ്രേക്ഷകനുമുമ്പില്‍ കരുത്തോടെ തിരിച്ചുവരാന്‍ ശ്വേതയ്ക്ക് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. ഉറച്ചനിലപാടുകളും പ്രതിബദ്ധതയുള്ള ഒരു കലാകാരിയായിരുന്നു ശ്വേത എന്ന് തെളിയിക്കുന്നതായിരുന്നു പരദേശിയിലൂടെയുള്ള തിരിച്ചുവരവ്.
സ്ത്രീകഥാപാത്രങ്ങള്‍ക്ക് വല്ലപ്പോഴുമൊരിക്കലേ മലയാള സിനിമയില്‍ നട്ടെല്ലുണ്ടാവാറുള്ളു,അതും സൂപ്പര്‍സ്റ്റാര്‍ നായകരാവുന്ന ചിത്രങ്ങളില്‍. എന്നാല്‍ പിടി കുഞ്ഞുമുഹമ്മദിന്റെ ലാല്‍ നായകനായ പരദേശിയില്‍ വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രമായ് ശ്വേത തിരിച്ചുവന്നു.
ഇമേജുകള്‍ക്കപ്പുറം, ഇത് നാട്യമാണ്. .തന്നിലെ കലാകാരിയെ അളക്കാനാണ് വേഷങ്ങള്‍ നിമിത്തമാകുന്നത് എന്ന് അവര്‍ തിരിച്ചറിഞ്ഞു. അല്ലാതെ നാലുവയസ്സുള്ള കുട്ടികളുടെ അമ്മയാവാനോ, നാലുവരി നരയിടാനോ കോട്ടണ്‍സാരിയുടുക്കാനോ പറഞ്ഞാല്‍ താനെന്ന സുന്ദരി തകര്‍ന്നു പോകുമെന്ന് ഭയക്കുന്ന ഷോക്കേസ് പാവയാവുകയായിരുന്നില്ല ശ്വേത.
ഈ അവസരം തന്റേടമുള്ള സ്ത്രീ കഥാപാത്രങ്ങളുടെ വലിയ ക്യൂവിലാണ് കൊണ്ടെത്തിച്ചത്. പാലേരിമാണിക്യത്തിലെ ചീരു എന്ന കഥാപാത്രത്തിലൂടെ നല്ല നടിക്കുള്ള സ്‌റേറ്റ് അവാര്‍ഡും വാങ്ങി ശ്വേത നേരെ പോയത് മധു കൈതപ്രത്തിന്റെ മദ്ധ്യവേനല്‍ പിന്നെ മോഹന്‍ രാഘവിന്റെ ടിഡി ദാസന്‍ സിക്‌സ്ത് സ്‌റാന്‍ഡേര്‍ഡ് ബി. മലയാളസിനിമയില്‍ ചുരുങ്ങിയ സമയത്തിനിടയില്‍ ഇത്രയും നല്ല കഥാപാത്രങ്ങളെ കിട്ടിയ അപൂര്‍വഭാഗ്യം ശ്വേതയ്ക്കു മാത്രം സ്വന്തം.
മേല്‍പ്പറഞ്ഞ സിനിമകളൊന്നും സാമ്പത്തികലാഭം ഉണ്ടാക്കിയിട്ടില്ലെങ്കിലും ഏറെ ശ്രദ്ധിക്കപ്പെടുകയും അംഗീകാരങ്ങള്‍ പിടിച്ചുപറ്റുകയും ചെയ്ത അഭ്രകാവ്യങ്ങളാണ്. ഒരു അഭിനേത്രി
എന്ന നിലയ്ക്ക് ശ്വേതയ്ക്കും പ്രേക്ഷകര്‍ക്കും ഏറെ സന്തോഷിക്കാനാവുന്നവ.
അടുത്ത പേജില്‍ More from Filmibeat


Click it and Unblock the Notifications











